ചങ്ങരംകുളം:കൈരളി പള്ളിക്കര ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തില്‍ കൈരളി ഗ്രൗണ്ടില്‍ നടന്ന് വന്ന അഞ്ചാമത് ഒപി യൂസുഫ് മെമ്മോറിയൽ ഈവെനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം.വെള്ളിയാഴ്ച വൈകിയിട്ട് നടന്ന ഫൈനല്‍ മത്സരത്തില്‍ മോഡേണ്‍ ചിയ്യാനൂര്‍ ജേതാക്കളായി.ട്രൈംബ്രേക്കറില്‍ ജിസിസി ചാലിശ്ശേരിയെ തോല്‍പിച്ചാണ് മോഡേണ്‍ ക്ളബ്ബ് വിജയകിരീടം ചൂടിയത്.വിജയികള്‍ക്ക് സണ്‍റൈസ് ഹോസ്പിറ്റല്‍ സ്പോണ്‍സര്‍ ചെയ്ത വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും സണ്‍റൈസ് സീനിയര്‍ പീഡിയാട്രിഷന്‍ ജയ്സിന്‍ സമ്മാനിച്ചു.സണ്‍റൈസ് ഭാരവാഹികള്‍ കൈരളി ക്ളബ്ബ് ഭാരവാഹികള്‍ മറ്റു രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു











