• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അഞ്ച് മാസമായി അഞ്ചുപൈസ നല്‍കുന്നില്ല, കരാര്‍ വ്യവസ്ഥയും പലിച്ചില്ല; MVD സേവനം നിര്‍ത്തി സി-ഡിറ്റ്

cntv team by cntv team
May 1, 2025
in Kerala
A A
അഞ്ച് മാസമായി അഞ്ചുപൈസ നല്‍കുന്നില്ല, കരാര്‍ വ്യവസ്ഥയും പലിച്ചില്ല; MVD സേവനം നിര്‍ത്തി സി-ഡിറ്റ്
0
SHARES
176
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: സെന്റര്‍ ഫോര്‍ ഡിവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) മോട്ടോര്‍വാഹന വകുപ്പിന് നല്‍കിവരുന്ന എല്ലാ സേവനങ്ങളും വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെക്കാന്‍ സി-ഡിറ്റ് ഡയറക്ടറുടെ ഉത്തരവ്. മോട്ടോര്‍വാഹനവകുപ്പിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും കരാര്‍ പുതുക്കുന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സി-ഡിറ്റ് നോട്ടീസു നല്‍കിയിരുന്നു. എന്നാല്‍, അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ കടുത്ത നടപടിക്ക് സി-ഡിറ്റ് ഒരുങ്ങിയത്.

മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടറുകളുടെ സര്‍വീസ്, കുടിവെള്ളവിതരണം, എ ഫോര്‍ പേപ്പറുകളുടെ വിതരണം തുടങ്ങിയതൊക്കെ ചെയ്യുന്നത് സി-ഡിറ്റ് ആണ്. അതിനായി ഓഫീസുകളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുമുണ്ട്. സേവനങ്ങള്‍ അവസാനിപ്പിക്കുന്നതിലൂടെ ഐടി ഉപകരണങ്ങള്‍ തകരാറിലായാല്‍ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റുന്ന അവസ്ഥയുണ്ടാകും. ഉപകരണങ്ങളുടെ വിതരണം അവസാനിച്ചാലും വലിയബുദ്ധിമുട്ടുണ്ടാകും. ഇത് ജനങ്ങള്‍ക്കുള്ള സേവനത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്.

സി-ഡിറ്റുമായി വര്‍ഷങ്ങളായുള്ള കരാറാണിത്. മോട്ടോര്‍വാഹന വകുപ്പും സി-ഡിറ്റുമായുള്ള ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസ് മൂന്നുവര്‍ഷ കരാര്‍ 2021 ജനുവരി 31-ന് അവസാനിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാലുവര്‍ഷത്തോളമായി സി-ഡിറ്റ് തുടര്‍ന്നും സേവനംനല്‍കുകയായിരുന്നു. എന്നാല്‍ അഞ്ചുമാസമായി പ്രവര്‍ത്തനത്തുക ലഭിച്ചിട്ടില്ല. അതിനുപുറമേ പുതുക്കിയ കരാര്‍വ്യവസ്ഥകള്‍ അംഗീകരിച്ചുനല്‍കാത്തതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തില്‍ സേവനങ്ങള്‍ നിര്‍ത്തിക്കൊണ്ട് സി-ഡിറ്റ് ഡയറക്ടര്‍ ഉത്തരവിറക്കിയത്.

മോട്ടോര്‍വാഹനവകുപ്പില്‍ താത്കാലികമായി ജോലിചെയ്യുന്ന ജീവനക്കാരുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജോലിയില്‍നിന്ന് വിടുതല്‍ചെയ്യുന്നതായും ഉത്തരവിലുണ്ട്. ഈ പിരിച്ചുവിടലിനെതിരേ സി-ഡിറ്റ് എംപ്ലോയീസ് ഫെഡറേഷന്‍ (എഐടിയുസി) വ്യാഴാഴ്ച സമരംനടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് അഞ്ചിനകം ജീവനക്കാര്‍ റെക്കോഡുകളും ഉപകരണങ്ങളും അതത് ഓഫീസ് മേധാവി നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥന് ഹാന്‍ഡ് ഓവര്‍ ചെയ്യണമെന്നും ഉത്തരവിലുണ്ട്.

Related Posts

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
40
ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്
Kerala

ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

September 26, 2026
447
പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം
Kerala

പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

September 26, 2026
228
വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്
Kerala

വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്

September 26, 2026
161
മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ
Kerala

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

September 26, 2026
32
മൂക്കുതല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ‘ന്യൂജനോത്സവം’ കലോത്സവം സമാപിച്ചു
Kerala

മൂക്കുതല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ‘ന്യൂജനോത്സവം’ കലോത്സവം സമാപിച്ചു

September 26, 2026
86
Next Post
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
40
ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

September 26, 2026
447
പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

September 26, 2026
228
കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു

കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു

September 26, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025