കാസര്‍കോട്: കാസർകോട് വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ തെന്നി അബദ്ധത്തിൽ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.










