ചങ്ങരംകുളം:മൂക്കുതല പിടാവന്നൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ
പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു.
ഏപ്രിൽ 22ന് സാംസ്കാരിക സമ്മേളനത്തോടെയായിരുന്നു പ്രതിഷ്ഠാദിനാഘോഷത്തിന് തുടക്കം കുറിച്ചത്. എട്ട് ദിവസങ്ങളിലായി വിവിധ പരിപാടികളോടെയാണ് പ്രതിഷ്ഠാദിനം ആഘോഷിച്ചത്.
പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ക്ഷേത്രംതന്ത്രി ഏർക്കര ശാസ്ത്യ ശർമ്മൻ നമ്പൂതിരി കാർമികത്വം വഹിച്ചു.
എല്ലാ ദിവസവും പ്രസാദ ഊട്ടും ഉണ്ടായിരുന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന പൊങ്കാല സമർപ്പണത്തിൽ 200 ലധികം ഭക്തർ പങ്ക് പേർന്നു. വൈകീട്ട് കലാപരിപാടികളും ഉണ്ടായിരുന്നു