ചങ്ങരംകുളം:വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി.സ്വീകരണത്തിൽ ദേശിയ സ്കൂൾ വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച അദ്നാൻ അബ്‌ദുൾ കാദറിനെ സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ അനുമോദിച്ചു.
ബ്ലോക്ക് മെമ്പര്‍ വി. വി. കരുണാകരൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ടി,രാമദാസ് മാസ്റ്റർ,ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ, പ്രബീഷ്,സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങില്‍ മുഹമ്മദ് അഷറഫ് നന്ദി പറഞ്ഞു