• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

cntv team by cntv team
April 30, 2025
in Crime, Kerala
A A
പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ
0
SHARES
168
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസില്‍ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. നെടുമങ്ങാട് SC – ST കോടതിയാണ് ശിക്ഷ വിധിച്ചത്.കേസിൽ ഒട്ടകം രാജേഷ് ഉൾപ്പടെ 11 പ്രതികൾ ആണ് ഉള്ളത്. A1 സുധീഷ് ഉണ്ണി, A2 ശ്യാം, ഒട്ടകം രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്,അരുൺ, ജിഷ്ണു,സജിൻ എന്നിവരാണ് മറ്റ് പ്രതികൾ.9 പ്രതികൾക്കും നിരവധി കേസുകൾ ഉണ്ട്. ഒട്ടകം രാജേഷ് 2 കൊല കേസുകളിൽ ഉൾപ്പടെ 18 കേസുകളിലെ പ്രതിയാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഒന്നാം പ്രതി സുധീഷ്,മൂന്നാം പ്രതി ഒട്ടകം രാജേഷ് എന്നിവർക്ക് വധശിക്ഷ തന്നെ നൽകണമെന്നുമായിരുന്നു കോടതിയിൽ പ്രോസിക്യൂഷന്റെ വാദം.പ്രതികൾക്ക് വധശിക്ഷ നൽകണമായിരുന്നുവെന്ന് സുധീഷിന്റെ അമ്മ ലീല പ്രതികരിച്ചു. മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണ്. എന്താണ് കാരണമെന്ന് പോലും അറിയില്ല. തനിക്കുണ്ടായ വിഷമം പ്രതികൾക്ക് വധശിക്ഷ നൽകേണ്ട തരത്തിൽ ആയിരുന്നുവെന്നും ലീല പ്രതികരിച്ചു.മംഗലപുരം സ്വദേശിയാണ് കൊല്ലപ്പെട്ട സുധീഷ്. 2021 ഡിസംബര്‍ 11നായിരുന്നു സുധീഷ് ഒളിവിൽ താമസിച്ചിരുന്ന വീട്ടിലേക്ക് ഗുണ്ടാ സംഘമെത്തി ക്രൂര കൊലപാതകം ആവിഷ്കരിച്ചത്. മുഖ്യപ്രതിയായ സുധീഷ് ഉണ്ണിയുമായി സുധീഷ് രണ്ട് മാസം മുന്‍പ് അടിയുണ്ടാക്കിയിരുന്നു. അതിന്റെ പകരം വീട്ടാനാണ് സുധീഷ് ഉണ്ണി ഗുണ്ടാനേതാവായ ഒട്ടകം രാജേഷുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.ആക്രമണം ഭയന്ന് നാടുവിട്ട സുധീഷ് പോത്തന്‍കോടിനടുത്ത് കല്ലൂരിലെ പാണന്‍വിള കോളനിയിലെ ബന്ധുവീട്ടില്‍ വന്ന് ഒളിവില്‍ കഴിയുകയായിരുന്നു. സുധീഷിന്റെ ബന്ധുവായ ഒരാള്‍ ഇക്കാര്യം ഒറ്റിയതോടെയാണ് എതിര്‍സംഘം സ്ഥലം അറിഞ്ഞതും ബൈക്കിലും ഓട്ടോയിലുമായെത്തി കൊല നടത്തിയതും. പ്രതികൾ സുധീഷിനെ ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പക അടങ്ങാതെ കാലുകൾ വെട്ടിയെടുത്ത് പൊതുവഴിയില്‍ വലിച്ചെറിഞ്ഞ് സംഘം കൊലപാതകം ആഘോഷിക്കുകയും ചെയ്തു. പ്രതികളായ പതിനൊന്ന് പേരെയും വിവിധയിടങ്ങളില്‍ നിന്നായിട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പിയായിരുന്ന എം.കെ.സുള്‍ഫിക്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Related Posts

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
41
പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി
Kerala

പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി

September 11, 2026
35
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
Kerala

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

September 11, 2026
16
‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം
Kerala

‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം

September 11, 2026
36
രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്
Business

രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്

September 11, 2026
68
മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല
Kerala

മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

September 11, 2026
26
Next Post
സംവിധായകരെ കഞ്ചാവുമായി പിടിച്ച സംഭവം; സമീർ താഹിറിന് എക്സൈസ് നോട്ടീസ്; ഏഴ് ദിവസത്തിനകം ഹാജരാകണം

സംവിധായകരെ കഞ്ചാവുമായി പിടിച്ച സംഭവം; സമീർ താഹിറിന് എക്സൈസ് നോട്ടീസ്; ഏഴ് ദിവസത്തിനകം ഹാജരാകണം

Recent News

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
41
പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി

പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി

September 11, 2026
35
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

September 11, 2026
16
‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം

‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം

September 11, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025