• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘കൊണ്ടാട്ടത്തിന് റെഡിയോ?’; ബോക്സ് ഓഫീസിനൊപ്പം സോഷ്യൽ മീഡിയയിലും കൊല തൂക്കിനൊരുങ്ങി തുടരും ടീം

cntv team by cntv team
April 29, 2025
in Entertainment
A A
‘കൊണ്ടാട്ടത്തിന് റെഡിയോ?’; ബോക്സ് ഓഫീസിനൊപ്പം സോഷ്യൽ മീഡിയയിലും കൊല തൂക്കിനൊരുങ്ങി തുടരും ടീം
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘തുടരും’ ഗംഭീര അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സിനിമ ആഗോളതലത്തിൽ 100 കോടിയിലേക്ക് അടുക്കുകയാണ്. ചിത്രത്തിന്റേതായി ഇനി ഒരു പ്രൊമോ സോങ് കൂടി പുറത്തിറങ്ങാനുണ്ട്. ഈ ഗാനത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലുമാണ്. ഇപ്പോൾ ആ ഗാനത്തെക്കുറിച്ച് അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് തരുൺ മൂർത്തി.

‘കൊണ്ടാട്ടത്തിന് തയ്യാറായിക്കൊള്ളൂ’ എന്നാണ് തരുൺ സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചിരിക്കുന്നത്. ഒപ്പം നൃത്തം ചെയ്യുന്ന ഇമോജിയും തരുൺ പങ്കുവെച്ചിട്ടുണ്ട്. പ്രൊമോ ഗാനം ഉടൻ റിലീസ് ചെയ്യുമെന്ന സൂചനയാണ് ഇതെന്ന് ആരാധകർ തങ്ങളുടെ പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്.

മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള ഗാനമാണ് അതെന്നും ഡാൻസിൽ മോഹൻലാൽ പൊളിച്ചിട്ടുണ്ടെന്നും സിനിമയുടെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് കഴിഞ്ഞ ദിവസം റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ‘ലാലേട്ടന്റെ ഒരു പടം വരുമ്പോൾ അതിൽ ആഘോഷിക്കാൻ വേണ്ടി കൂടി ഒരു കൺടെന്റ് വേണം. പക്ഷേ സിനിമയിൽ ഒരു രീതിയിലും ആ പാട്ട് ചേരില്ല. ആദ്യം ഈ പാട്ട് നേരത്തെ ഇറക്കണമോ എന്നുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് അങ്ങനെ ചെയ്യാതിരുന്നത് വളരെ നന്നായി. ഡാൻസിൽ ലാലേട്ടൻ പൊളിച്ചിട്ടുണ്ട്,’ എന്നായിരുന്നു ജേക്സ് ബിജോയ് പറഞ്ഞത്.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

Related Posts

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
42
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
86
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
181
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
47
രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്
Entertainment

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്

September 16, 2026
101
പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്
Entertainment

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

September 11, 2026
48
Next Post
ഷഹീൻ സിദ്ദിഖ് ഉണ്ണിനായർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ മെയ് ഒന്നിന് തിയേറ്റ്റുകളിൽ എത്തും.

ഷഹീൻ സിദ്ദിഖ് ഉണ്ണിനായർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ മെയ് ഒന്നിന് തിയേറ്റ്റുകളിൽ എത്തും.

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
203
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
79
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
203
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
189
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025