പെരുമ്പടപ്പ്:സൈബർമീഡിയയിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അറുപത്തിഎട്ട് നാടൻ വിഭവങ്ങൾ ഒരുക്കി കേരളപ്പിറവി ആഘോഷിച്ചു.വിദ്യാഭ്യാസ പരിശീലകൻ റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ചു.വർത്തമാന സാഹചര്യങ്ങളിൽ വിരൽ ചൂണ്ടി മതം മനുഷ്യ നന്മക്ക് വേണ്ടിയാണെന്നും മതേതരമൂല്യങ്ങൾ ഉയർത്തി പിടിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും ജാഗ്രത പുലർത്തി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ചിത്രകല അധ്യാപകൻ അക്ഷയ് പൊന്നാനിയെ ചടങ്ങിൽ ആദരിച്ചു.ഐടി, ഫാഷൻ ഡിസൈനിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,മോണ്ടിസൊറി ടീച്ചർ ട്രെയിനിങ് വിദ്യാർത്ഥികൾ ചേർന്നാണ് വിഭവങ്ങളൊരുക്കിയത്. അധ്യാപകരായ അർഷിദ, സുനിത ജയരാജ്, മോനിഷ, എന്നിവർ ആശംസകൾ അറിയിച്ചു.ഷഫീല സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രബിത നന്ദി പ്രകാശിപ്പിച്ചു