കൂറ്റനാട് :വാവനൂരിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങളായ രണ്ട് പേർക്ക് പരിക്കേറ്റു.കൂറ്റനാട് സ്വദേശികളും സഹോദരൻമാരുമായ കുണ്ടുപുള്ളി പുളിക്കലത്ത് വീട്ടിൽ പ്രസാദ്, സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്.വാവനൂർ ഗവൺമെൻ്റ് സ്കൂളിന് മുന്നിൽ തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ആയിരുന്നു അപകടം.പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വിവാഹ ചടങ്ങിൽ പങ്കെടുത്ത് പുത്തൻ പള്ളി ഭാഗത്തേക്ക് മടങ്ങിപോവുകയായിരുന്നവർ സഞ്ചരിച്ച ഇന്നോവ കാറും കുറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കും തമ്മിലാണ് കുട്ടിയിടിച്ചത്.അപകടത്തിൽ ഇരുവരും സഞ്ചരിച്ച ബൈക്ക് തകർന്നു. പരിക്കേറ്റ രണ്ട് പേരേയും സേവാ ഭാരതി ആംബുലൻസ് ഡ്രൈവർ അക്ഷയ് കിരണിൻ്റെ നേതൃത്വത്തിൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു







