അങ്കമാലിയില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചത്.28ന് രാവിലെ 5.15നായിരുന്നു അപകടം. വാഹനത്തില്‍ കയറുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. കോതമംഗലം ആയക്കാട് തേലക്കാട് ലില്ലി (66) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ലില്ലിയെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നിട്. മക്കള്‍ : ജിജോ (സൗദി അറേബ്യ) സിജോ (അയര്‍ലന്റ്) മരുമക്കള്‍ : ജീന (സൗദി അറേബ്യ ), ജിബിയ (അയര്‍ലന്റ്)











