കൂറ്റനാട് സെൻ്റിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.തൃത്താല
കക്കാട്ടിരിയിൽ നിന്നും കൂറ്റനാട് സെൻ്ററിലേക്ക് വരികയാരുന്ന കാറും മണ്ണ് കയറ്റി വന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ആർക്കും പരിക്കില്ല.അപകടത്തെ തുടർന്ന് കൂറ്റനാട് സെൻ്റിൽ ഏറെ നേരം ഗതാഗത തടസവും അനുഭവപ്പെട്ടു.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്ത് ലോറി ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തിരുന്നു.വൈകുന്നേരം ഗതാഗതത്തിരക്കേറുന്ന സമയങ്ങളിലാണ് ഭൂരിഭാഗം അപകടങ്ങളും നടക്കുന്നത്. സെൻറിൽ സിഗ്നൽ സംവിധാനങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതാണ് അപകടങ്ങൾ വർദ്ധിക്കാൻ ഇടവരുത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.സർക്കാർ പ്രഖ്യാപിച്ച കൂറ്റനാട് ടൗൺ നവീകരണം ദ്രുത ഗതിയിൽ നടപ്പിലാക്കിയാൽ ഇത്തരം അപകടങ്ങൾക്ക് അവസാനമാവുമെന്നും നാട്ടുകാർ പറഞ്ഞു