കാറിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും, എംഡിഎംഎ എക്‌സ്റ്റസി ഗുളികകളുമായി 4 പേർ പൊലീസ് പിടിയിലായി. 4 അംഗ സംഘത്തെ താമരശ്ശേരിക്ക് സമീപം അടിവാരത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. ലഹരി വസ്തുക്കൾ ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്നു. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു കാറിലെ പരിശോധന. പരിശോധനയിൽ 11.32 ഗ്രാം എംഡിഎംഎയും, 4.73ഗ്രാം എംഡിഎംഎ എക്‌സ്റ്റസി ഗുളികകളും പ്രതികളിൽ നിന്നും കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാന്റ് ചെയ്തു.