• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥിനും ഷൈനും പുറമേ മുന്‍ ബിഗ് ബോസ് താരത്തിനും മോഡലിനും എക്‌സൈസ് നോട്ടീസ്

cntv team by cntv team
April 24, 2025
in Entertainment
A A
ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥിനും ഷൈനും പുറമേ മുന്‍ ബിഗ് ബോസ് താരത്തിനും മോഡലിനും എക്‌സൈസ് നോട്ടീസ്
0
SHARES
238
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമേ അഞ്ച് പേര്‍ക്ക് കൂടി എക്‌സൈസ് നോട്ടീസ്. കൊച്ചിയിലെ ഒരു മോഡല്‍, മുന്‍ ബിഗ്‌ബോസ് താരം എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിനിമയിലെ ഒരു അണിയറ പ്രവര്‍ത്തകനും നോട്ടീസ് ലഭിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ പേരുവിവരങ്ങള്‍ എക്‌സൈസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ എക്‌സൈസ് സംഘം നേരിട്ടെത്തിയാണ് ഇവര്‍ക്കെല്ലാം നോട്ടീസ് കൈമാറിയത്. ഈ മാസം 28ന് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.നോട്ടീസ് നല്‍കിയിരിക്കുന്നവര്‍ക്ക് കഞ്ചാവ് കേസ് പ്രതി തസ്ലിമ സുല്‍ത്താനയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് എക്‌സൈസിന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതില്‍ മൂന്ന് കിലോ പിടികൂടാന്‍ എക്‌സൈസിന് കഴിഞ്ഞിട്ടുണ്ട്. ബാക്കി മൂന്ന് കിലോ എങ്ങോട്ട് പോയി എന്നതിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

എന്തിനു വേണ്ടിയാണ് പണമിടപാട് നടത്തിയത് എന്നതില്‍ വ്യക്തത വരുത്താനാണ് അഞ്ചുപേരെ നോട്ടീസ് അയച്ച് വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നും പരിശോധിക്കും. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, കൊച്ചിയിലെ മോഡല്‍, ബിഗ് ബോസ്സ് താരം എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. പ്രതികള്‍ മൂന്നു പേരെ ഇന്നലെ എറണാകുളത്തെ ഇവര്‍ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്‌ലാറ്റിലും എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കസ്റ്റഡികാലാവധി പൂര്‍ത്തിയാക്കുന്ന പ്രതികളെ ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും. പ്രതി തസ്ലീമ സുല്‍ത്താന്റെ ഫോണില്‍ നിന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചു എന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡി കാലാവധി നീട്ടി കിട്ടാനും എക്‌സൈസ് അപേക്ഷ നല്‍കിയേക്കാം.

Related Posts

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
151
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
63
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
88
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
187
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
63
രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്
Entertainment

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്

September 16, 2026
104
Next Post
ഡി സി ബുക്‌സിന്റെ ആദ്യകാല സാരഥിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പൊന്നമ്മ ഡീസി അന്തരിച്ചു

ഡി സി ബുക്‌സിന്റെ ആദ്യകാല സാരഥിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പൊന്നമ്മ ഡീസി അന്തരിച്ചു

Recent News

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

September 23, 2026
153
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
115
ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

September 23, 2026
348
ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

September 23, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025