തൃശ്ശൂർ ആനന്തപുരം കള്ള് ഷാപ്പിലെ കൊലപാതകത്തിൽ അനിയനെ കൊന്ന ചേട്ടൻ പിടിയിൽ. ആനന്ദപുരം സ്വദേശി വിഷ്ണുവാണ് പൊലീസിന്റെ പിടിയിലായത്.വിഷ്ണുവിന്റെ സഹോദരൻ യദുകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. ചാലക്കുടി ഡിവൈഎസ്പി സുമേഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വിഷ്ണു ഒളിവിൽ പോയിരുന്നു.