• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 13, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കിട്ടിയത് 50ലക്ഷവും 100 പവനും; 52-കാരിയായ ഭാര്യയെ 28-കാരൻ ഷോക്കടിപ്പിച്ച് കൊന്നു; പ്രതി കുറ്റക്കാരൻ

cntv team by cntv team
April 24, 2025
in Crime
A A
കിട്ടിയത് 50ലക്ഷവും 100 പവനും; 52-കാരിയായ ഭാര്യയെ 28-കാരൻ ഷോക്കടിപ്പിച്ച് കൊന്നു; പ്രതി കുറ്റക്കാരൻ
0
SHARES
979
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാനായി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് കുറ്റക്കാരനാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കുന്നത്തുകാല്‍ ത്രേസ്യാപുരം, പ്ലാങ്കാല പുത്തന്‍വീട്ടില്‍ ശാഖാകുമാരി(52)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ അതിയന്നൂര്‍, അരുണ്‍ നിവാസില്‍ അരുണി(32)നെയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം. ബഷീര്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്.
2020 ഒക്ടോബര്‍ 29-ന് വിവാഹം കഴിക്കുമ്പോള്‍ ശാഖാകുമാരിക്ക് 52 വയസ്സും അരുണിന് 28 വയസ്സുമായിരുന്നു പ്രായം. അതേവര്‍ഷം ഡിസംബര്‍ 26-ന് പുലര്‍ച്ചെ 1.30-നാണ് കൊലപാതകം നടന്നത്. ഇലക്ട്രീഷ്യനാണ് പ്രതിയായ അരുണ്‍. ശാഖാകുമാരിയുമായി അടുപ്പം നടിച്ചശേഷം വീട്ടുകാരെ അറിയിക്കാതെ അവരെ വിവാഹം കഴിക്കുകയായിരുന്നു.

50 ലക്ഷം രൂപയും 100 പവന്‍ ആഭരണവും നല്‍കിയാണ് ശാഖാകുമാരിയുടെ വിവാഹം നടത്തിയത്. അരുണിന്റെ അടുത്ത സുഹൃത്തായ ഒരാള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.വിവാഹശേഷം പ്രതി ഓവന്‍ നന്നാക്കുന്നതിനിടെ ശാഖാകുമാരിയെ ഷോക്ക് ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് പ്രതി വിലകൂടിയ വാഹനങ്ങളും സ്വന്തമാക്കിയിരുന്നു. ക്രിസ്മസ് ദിവസം വീട്ടിലെ ആഘോഷങ്ങളില്‍ പങ്കെടുത്ത ബന്ധുക്കള്‍ പിരിഞ്ഞുപോയശേഷം രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന ശാഖാകുമാരിയെ ശ്വാസംമുട്ടിപ്പിച്ച് ബോധം കെടുത്തി. തുടര്‍ന്ന് വയറും പ്ലഗ്ഗും ഉപയോഗിച്ച് കൈയിലും മൂക്കിലും വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തുകയായിരുന്നു.

ഷോക്കേറ്റ് മരിച്ചെന്ന് വരുത്തിത്തീര്‍ക്കാനായി സീരിയല്‍ ലൈറ്റിന്റെ വയര്‍ പ്രതി ശാഖാകുമാരിയുടെ ശരീരത്തില്‍ കൊണ്ടിട്ടിരുന്നു. വെള്ളറട പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം. ശ്രീകുമാറാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ. അജികുമാര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Related Posts

കൊണ്ടോട്ടിയില്‍ ഒമ്പത് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
Crime

കൊണ്ടോട്ടിയില്‍ ഒമ്പത് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

August 13, 2025
171
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കഞ്ചാവുമായി പിടിയില്‍
Crime

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കഞ്ചാവുമായി പിടിയില്‍

August 13, 2025
79
23കാരിയുടെ ആത്മഹത്യ: കൂടുതൽ പേരെ പ്രതിചേർക്കും, പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും
Crime

23കാരിയുടെ ആത്മഹത്യ: കൂടുതൽ പേരെ പ്രതിചേർക്കും, പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും

August 12, 2025
331
സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ സഹോദരൻ മരിച്ച നിലയിൽ
Crime

സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ സഹോദരൻ മരിച്ച നിലയിൽ

August 12, 2025
338
സോന എൽദോസിന്റെ മരണം; റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി
Crime

സോന എൽദോസിന്റെ മരണം; റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

August 11, 2025
186
സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു
Crime

സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു

August 11, 2025
111
Next Post
ജമ്മുകാശ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യു

ജമ്മുകാശ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യു

Recent News

നിരത്തുകൾ കീഴടക്കാൻ കെഎസ്ആർടിസിയുടെ പുത്തൻ ബസുകൾ; 100 ഓളം ബസുകൾ റെഡി

നിരത്തുകൾ കീഴടക്കാൻ കെഎസ്ആർടിസിയുടെ പുത്തൻ ബസുകൾ; 100 ഓളം ബസുകൾ റെഡി

August 13, 2025
5
ടി.സി.എം. ഗ്രൂപ്പ് സാരഥിയും മാറഞ്ചേരിയിലെ ആദ്യ കാല വ്യാപാരിയും പൗരപ്രമുഖനുമായ തവയില്‍ മാമു നിര്യാതനായി

ടി.സി.എം. ഗ്രൂപ്പ് സാരഥിയും മാറഞ്ചേരിയിലെ ആദ്യ കാല വ്യാപാരിയും പൗരപ്രമുഖനുമായ തവയില്‍ മാമു നിര്യാതനായി

August 13, 2025
14

100
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

August 13, 2025
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025