• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ckmnews by ckmnews
October 1, 2026
in Crime, Kerala
A A
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ
0
SHARES
293
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. മലപ്പുറം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. ആണ്‍ സുഹൃത്തുമൊത്ത് സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത യുവതിയെയാണ് തട്ടിക്കൊണ്ടു പോയത്. ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ആണ്‍സുഹൃത്തിന്റെ ഭാര്യയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഗുണ്ടാസംഘത്തിലെ അഞ്ച് പേര്‍ അറസ്റ്റിലായി.

ആണ്‍ സുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച സംഘം തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ തള്ളുകയായിരുന്നു. ഈ മാസം 22നായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരുപ്പൂര്‍ സ്വദേശികളാണ് ആണ്‍ സുഹൃത്തും ഭാര്യയും.തമിഴ്‌നാട് സ്വദേശി ഗുണശേഖരന്‍ നിലമ്പൂര്‍ സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തൃശൂരില്‍ വന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതറിഞ്ഞ ഗുണശേഖരന്റെ ഭാര്യ ദേവി തോമസ് എന്നയാള്‍ക്ക് കൊട്ടേഷന്‍ കൊടുത്തു. തുടര്‍ന്ന് ദേവിയും തോമസും ഉള്‍പ്പെടെ അഞ്ചുപേര്‍ തൃശൂരിലെത്തി.

ലോഡ്ജിലെത്തിയ സംഘം ഗുണശേഖരനെയും യുവതിയെയും ബലമായി കാറില്‍ കയറ്റി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. ഗുണശേഖരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഘം, യുവതിയെ മറ്റൊരു കാറില്‍ കയറ്റി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷപ്പെട്ടെത്തിയ യുവതിയാണ് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഈ കേസ് പിന്നീട് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. വിവിധയിടങ്ങളില്‍ നിന്നായാണ് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തോമസിനും ദേവിക്കുമൊപ്പം പാല്‍രാജ്, ശങ്കര്‍, രഘുപതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Posts

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം
Kerala

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

October 1, 2026
93
‘വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ അടിച്ചമർത്തി മുന്നോട്ടുപോകാമെന്ന് കരുതേണ്ട, വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കും’
Kerala

‘വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ അടിച്ചമർത്തി മുന്നോട്ടുപോകാമെന്ന് കരുതേണ്ട, വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കും’

October 1, 2026
4
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
50
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Kerala

ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം

October 1, 2026
121
കെ എം ഷാജിയെ വഴിയില്‍ തടഞ്ഞ സംഭവം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala

കെ എം ഷാജിയെ വഴിയില്‍ തടഞ്ഞ സംഭവം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

October 1, 2026
40
ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
209
Next Post
കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

Recent News

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

October 1, 2026
93
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

October 1, 2026
293
ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

October 1, 2026
3
എടപ്പാൾ ഗ്രാമപഞ്ചായത്തിൽ വയോജന ദിനം ആചരിച്ചു; മുതിർന്ന പൗരന്മാരെ ആദരിച്ചു

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ വയോജന ദിനം ആചരിച്ചു; മുതിർന്ന പൗരന്മാരെ ആദരിച്ചു

October 1, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025