• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിച്ചു, ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു’; ധീര രക്തസാക്ഷിയായി സയ്യിദ് ആദിൽ ഹുസൈൻ ഷാ

cntv team by cntv team
April 23, 2025
in National
A A
‘വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിച്ചു, ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു’; ധീര രക്തസാക്ഷിയായി സയ്യിദ് ആദിൽ ഹുസൈൻ ഷാ
0
SHARES
767
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്തെ നടുക്കിയാണ് ഇന്നലെ ഭീകരർ നിരപരാധികളുടെ നേർക്ക് നിറയൊഴിച്ചത്. ഇതിനിടെയാണ് സ്വന്തം ജീവൻ പണയം വെച്ച് വിനോദസ‍ഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് ജീവൻ നഷ്ടമായത്. വിനോദ സഞ്ചാരികളെ കുരിതപ്പുറത്ത് എത്തിക്കുന്ന ജോലിയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാ ചെയ്തുവന്നിരുന്നത്. ഇങ്ങനെ കുതിരപ്പുറത്ത് പഹൽ​ഗാമിൽ വിനോദസഞ്ചാരികളുമായി പോകവേയാണ് ഭീകരർ ആക്രമണം നടത്തിയത്.കുതിരപ്പുറത്തുണ്ടായിരുന്ന വിനോദസഞ്ചാരിക്ക് നേരെ തോക്ക് ചൂണ്ടിക്കൊലപ്പെടുത്താനെത്തിയ ഭീകരനിൽ നിന്ന് തോക്ക് തട്ടിപ്പറിച്ച് തിരിച്ചടിക്ക് ഒരുങ്ങവേയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് നേരെയും ഭീകരർ നിറയൊഴിക്കുന്നത്. മുസ്ലിങ്ങളല്ലാത്താവരെ തിരഞ്ഞുപിടിച്ച് ഭീകരർ വെടിവെച്ച് കൊല്ലുന്നതിനിടെയാണ് തന്റെ കുതിരപ്പുറത്തുണ്ടായിരുന്ന വിനോദസഞ്ചാരിയെ രക്ഷിക്കാൻ സയ്യിദ് ആദിൽ ഹുസൈൻ ഷാ ശ്രമം നടത്തിയത്. ആക്രണത്തിൽ കൊല്ലപ്പെട്ട ഏക പ്രദേശവാസി സയ്യിദ് ആദിൽ ഹുസൈൻ ഷായാണ്. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു യി സയ്യിദ് ആദിൽ ഹുസൈൻ ഷാ.വലിയൊരാൾക്കൂട്ടം അവിടെയുണ്ടായിരുന്നുവെങ്കിലും ഭീകരരോട് ​ഏറ്റുമുട്ടാൻ ധീരത കാണിച്ചതും ഹുസൈൻ ഷാ മാത്രമായിരുന്നു. “എന്റെ മകൻ ഇന്നലെ പഹൽഗാമിൽ ജോലിക്ക് പോയിരുന്നു, ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞത്. ഞങ്ങൾ അവനെ വിളിച്ചു, പക്ഷേ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട്, വൈകുന്നേരം 4.40 ന്, അവന്റെ ഫോൺ ഓണായി, പക്ഷേ ആരും മറുപടി നൽകിയില്ല. ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അയാൾക്ക് വെടിയേറ്റതായി ഞങ്ങൾ അറിഞ്ഞത്. ഉത്തരവാദികളായവർ ആരായാലും അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും” എന്ന് അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.

Related Posts

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി
National

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
66
സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും
National

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

August 14, 2026
108
80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു
National

80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

August 14, 2026
45
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ
National

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
105
‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ
Kerala

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

August 13, 2026
82
ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ
National

ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ

August 13, 2026
141
Next Post
കേരളത്തിൽ എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ഉടൻ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ഉടൻ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Recent News

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

August 15, 2026
4
സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി

സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി

August 15, 2026
187
ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

August 15, 2026
11
എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’; പ്രതി

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’; പ്രതി

August 15, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025