പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി. ആക്രമണം മനസാക്ഷിയെ പിടിച്ചുകുലുക്കിയെന്ന് സുപ്രീംകോടതി പറഞ്ഞു. പൈശാചിക മനസ്സുളളവര്‍ക്കേ ഇങ്ങനെ ചെയ്യാനാവൂവെന്നും സുപ്രീംകോടതി.പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനുനമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും ഇന്ത്യ അവസാനിപ്പിച്ചേക്കും എന്നാണ് ഏറ്റവും പുതിയ വിവരം. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചേക്കും. സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്.പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ പരമാവധി പേരെ കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടിരുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ശരീരത്തില്‍ ഒളിക്യാമറകള്‍ ധരിച്ചാണ് കൃത്യം നടത്തിയത്. ആക്രമണത്തിന് മുമ്പ് വനമേഖലയില്‍ സുരക്ഷിത ഒളിത്തവാളങ്ങള്‍ സ്ഥാപിച്ചിരുന്നതായും സൂചനയുണ്ട്. ആയിരക്കണക്കിന് വരുന്ന വിനോദസഞ്ചാരികള്‍ക്ക് ഇടയിലേക്ക് ആയുധങ്ങളുമായി എത്തിയ സംഘം തോക്കിനു മുന്‍മുനയില്‍ നിര്‍ത്തി പുരുഷന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എകെ ഫോര്‍ട്ടി സെവന്‍ റിഫൈനറുകള്‍ ഉപയോഗിച്ചാണ് വളരെ അടുത്ത് നിന്നും ഭീകരര്‍ നിറയൊഴിച്ചത്. സ്‌നിപ്പര്‍ വെടിവെപ്പിലൂടെയും ചിലര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നാണ് സൂചന.