• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

രാജ്യത്ത് അംഗീകാരമില്ലാത്ത 32 വ്യാജ സർവകലാശാലകൾ; കേരളത്തിൽ രണ്ടെണ്ണം, പട്ടിക പുറത്തുവിട്ട് യുജിസി

cntv team by cntv team
February 21, 2026
in National
A A
രാജ്യത്ത്  അംഗീകാരമില്ലാത്ത    32 വ്യാജ സർവകലാശാലകൾ; കേരളത്തിൽ രണ്ടെണ്ണം, പട്ടിക പുറത്തുവിട്ട് യുജിസി
0
SHARES
307
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 32 സർവകലാശാലകൾ വ്യാജമാണെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ നൽകുന്ന ബിരുദങ്ങൾക്ക് ഉപരിപഠനത്തിനോ ജോലിക്കോ നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് യുജിസി മുന്നറിയിപ്പ് നൽകി. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകളുള്ളത് തലസ്ഥാനമായ ഡൽഹിയിലാണ് (12 എണ്ണം). തൊട്ടുപിന്നിൽ ഉത്തർപ്രദേശ്.യുജിസി ആക്ട് സെക്ഷൻ 2 (f), സെക്ഷൻ 3 എന്നിവ പ്രകാരം കേന്ദ്ര സർക്കാരിന്റേയോ സംസ്ഥാന സർക്കാരിന്റേയോ അംഗീകാരമില്ലാതെയാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ബിരുദങ്ങൾ നൽകാൻ ഇവർക്ക് നിയമപരമായി അധികാരമില്ല. പ്രവേശനത്തിന് മുൻപ് വിദ്യാർത്ഥികൾ സ്ഥാപനങ്ങളുടെ അംഗീകാരം കൃത്യമായി പരിശോധിക്കണമെന്ന് യുജിസി നിർദ്ദേശിച്ചു.വ്യാജമായി പ്രഖ്യാപിച്ച 32 സർവകലാശാലകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ വ്യാജ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഡൽഹിയിലാണ് (12 എണ്ണം). തൊട്ടുപിന്നാലെ ഉത്തർപ്രദേശിൽ നാല് സ്ഥാപനങ്ങളും, കേരളം, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ രണ്ട് വീതം വ്യാജ സർവകലാശാലകളും, ഹരിയാന, ജാർഖണ്ഡ്, രാജസ്ഥാൻ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഒരോ സ്ഥാപനവും വീതമാണ് നിലവിൽ പ്രവർത്തിച്ചുപോരുന്നത്. ഇതിൽ സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ‘ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ,​ ‘സെന്റ് ജോൺസ് യൂണിവേഴ്സിറ്റി’ എന്നിവയും പട്ടികയിലുണ്ട്.ഡൽഹിയിലെ ‘യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി’, ‘കൊമേഴ്ഷ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്’, ‘വൊക്കേഷണൽ യൂണിവേഴ്സിറ്റി’, ‘അദ്ധ്യത്മക് വിശ്വവിദ്യാലയ’, ‘ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിംഗ്’, കർണാടകയിലെ ‘സർവ ഭാരതീയ ശിക്ഷാ പീഠ്’, ‘ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി’, ഉത്തർപ്രദേശിലെ ‘ഗാന്ധി ഹിന്ദി വിദ്യാപീഠ്’, ‘ഭാരതീയ ശിക്ഷാ പരിഷത്ത്’, ‘നേതാജി സുഭാഷ് ചന്ദ്രബോസ് ഓപ്പൺ യൂണിവേഴ്സിറ്റി’, ‘മഹാമായ ടെക്നിക്കൽ യൂണിവേഴ്സിറ്റി’, ആന്ധ്രയിലെ ‘ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്‌മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി’, ‘ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ’ തുടങ്ങിയവയുൾപ്പെടെയുള്ള വ്യാജ സർവകലാശാലകളാണ് യുജിസിയുടെ ജാഗ്രതാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Related Posts

‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്
National

‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

July 22, 2026
152
രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം,നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ
National

രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം,നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ

July 22, 2026
65
‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ
National

‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

July 22, 2026
80
ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ
National

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

July 21, 2026
45
ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും
National

ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

July 21, 2026
48
പ്രതിഷേധം ആളിക്കത്തുന്നു..പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നു
National

പ്രതിഷേധം ആളിക്കത്തുന്നു..പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നു

July 21, 2026
215
Next Post
മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ

മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ

Recent News

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 22, 2026
2
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
8
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
1.9k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
112
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025