കാസർഗോഡ് മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. ഉദുമയിലാണ് സംഭവം. ബേവൂരി പി എം മൻസിലിൽ മുഹമ്മദ് റാസിഖ് (29) ആണ് പിടിയിലായത്.
എക്സൈസ് നർകോട്ടിക് സ്ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്. പ്രതി വീട്ടിൽ മയക്കുമരുന്ന് വില്പന നടത്തുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.ഇയാളിൽ നിന്ന് 17.23 ഗ്രാം മെത്താഫിറ്റമിനാണ് കണ്ടെത്തിയത്.