ചേകന്നൂർ എ.ജെ.ബി.സ്കൂൾ കേരളപ്പിറവി ദിനം ആഘോഷിച്ചു.പഞ്ചായത്ത് പ്രസിഡൻറ്എം.എ നജീമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീജ പാറക്കൽ അധ്യക്ഷത വഹിച്ചു.ഷാജി സഫ,ഷാഫി സാഫ്ജി എന്നിവർ മുഖ്യാതിഥികളായിരുന്നു. എച്ച്.എം അനിൽ,സ്കൂൾ മാനേജ്മെൻ്റ് ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കടിക്കൽ,ഉണ്ണികൃഷ്ണൻ,വി.വി.എം.മുസ്തഫ,അൻവർ,ഷബ്ന,അബ്ദുള്ളക്കുട്ടി ഹാജി, സതി സി.പി.സംസാരിച്ചു.ചടങ്ങിൽ ചേകനൂരിലെ കച്ചവടക്കാരേയും,സ്കൂൾ വാഹന ജീവനക്കാരേയും ആദരിച്ചു.