ചങ്ങരംകുളം:ആലംങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ നിയമ ലംഘനം നടത്തിയുള്ള വഴിയോര കച്ചവടത്തിനു വേണ്ടി സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുഴുവൻ ഷെഡ്ഡുകളും പൊളിച്ചു നീക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും, ടൗണിനെ മലിനമാക്കുന്ന രാത്രി കാലങ്ങളിലെ വണ്ടിയിലുള്ള മൽസ്യ കച്ചവടം ഉടൻ നിർത്തലാക്കുവാൻ അടിയന്തിരമായി നടപടി ഉണ്ടാകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികളുടെ യോഗം ബന്ധപ്പെട്ടവരോട് വീണ്ടും ആവശ്യപ്പെടാനും നടപടി എടുക്കാത്തപക്ഷം ബന്ധപ്പെട്ട ഒഫീസുകൾക്ക് മുന്നിൽ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.പി.പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.ഒ.മൊയ്തുണ്ണി, ഉമർ കുളങ്ങര, ഉസ്മാൻ പന്താവൂർ, കെ.വി.ഇബ്രാഹിം കുട്ടി, ടി കൃഷ്ണൻ നായർ , സലിം കാഞ്ഞിയൂർ,മുഹമ്മദാലി പഞ്ചമി, സുനിൽ ചിന്നൻ ,എ എ നാസർ, സൈതലവി ഹാജി, രവി എരിഞ്ഞിക്കാട്ടിൽ,അരുൺ മുരളി,വി.കെ.നൗഷാദ്, ഷഹന വി , ഗീത മോഹൻ എന്നിവർ പ്രസംഗിച്ചു..