വീട്ടിൽ പൂച്ചെടികൾ പോലെ വളർത്തിയിരുന്ന 21 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര മരുതൂർകുളങ്ങര ചെറുകോൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് മുഹ്സിൻ (32) എക്സൈസ് പിടിയിലായി. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ മുഹ്സിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടാം നിലയിലെ ബെഡ് റൂമിൽ നിന്നാണ് ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അസി. ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ എ.അജിത്ത്കുമാർ, ഗ്രേഡ് പ്രിവന്റിവ് ഓഫീസർ എസ്.അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.അൻഷാദ്, ആർ.അഖിൽ, എസ്.സഫേഴ്സൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ്.ജയലക്ഷ്മി, അസി.എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ പി.എം.മൻസൂർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.