• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാസപ്പടി കേസ്; SFIO കുറ്റപത്രത്തില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

cntv team by cntv team
April 16, 2025
in Kerala
A A
മാസപ്പടി കേസ്; SFIO കുറ്റപത്രത്തില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ അന്തിമ റിപ്പോര്‍ട്ടില്‍ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്.കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.മാസപ്പടി കേസിൽ നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് നിര്‍ദേശം നൽകിയത്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിനെതിരെ സിഎംഎആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസയച്ചു. എസ്എഫ്‌ഐഒ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ അഞ്ചാഴ്ചയ്ക്കകം മറുപടി നല്‍കണം. ഹര്‍ജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും.എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കാന്‍ കോടതിക്ക് കഴിയുമെന്നും കമ്പനി നിയമത്തിലെ നടപടിക്രമം അനുസരിച്ചാണ് കേസെടുത്തതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ക്രിമിനല്‍ നടപടിക്രമം അനുസരിച്ചല്ല കോടതിയിലെ നടപടികള്‍ എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല. പ്രതിചേര്‍ക്കപ്പെട്ടവരുടെ വാദം കേള്‍ക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തതെന്നായിരുന്നു ഹര്‍ജിയില്‍ സിഎംആര്‍എല്ലിന്റെ വാദം.അതേസമയം, എസ്എഫ്ഐ ഒ നടപടികൾ തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്ന് പരാതിക്കാരൻ ഷോൺ ജോർജ് പ്രതികരിച്ചു.

Related Posts

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും
Kerala

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

April 13, 2026
3
കോഴിക്കോട് വയോധികന്‍ ജീവനൊടുക്കി; പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്തെന്ന് കുടുംബം
Kerala

കോഴിക്കോട് വയോധികന്‍ ജീവനൊടുക്കി; പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്തെന്ന് കുടുംബം

April 13, 2026
2
പാലക്കാട്ടെ വോട്ടിന് നോട്ട് ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു, സമഗ്ര അന്വേഷണത്തിന് പൊലീസ്
Kerala

പാലക്കാട്ടെ വോട്ടിന് നോട്ട് ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു, സമഗ്ര അന്വേഷണത്തിന് പൊലീസ്

April 13, 2026
3
വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒയെ നീക്കി
Kerala

വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒയെ നീക്കി

April 13, 2026
1
കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു
Kerala

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

April 11, 2026
807
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
Kerala

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

April 11, 2026
145
Next Post
ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്; ക്ലർക്ക് തട്ടിയെടുത്തത് 78 ലക്ഷം രൂപ

ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്; ക്ലർക്ക് തട്ടിയെടുത്തത് 78 ലക്ഷം രൂപ

Recent News

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

April 13, 2026
3
കോഴിക്കോട് വയോധികന്‍ ജീവനൊടുക്കി; പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്തെന്ന് കുടുംബം

കോഴിക്കോട് വയോധികന്‍ ജീവനൊടുക്കി; പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്തെന്ന് കുടുംബം

April 13, 2026
2
ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

April 13, 2026
37
പാലക്കാട്ടെ വോട്ടിന് നോട്ട് ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു, സമഗ്ര അന്വേഷണത്തിന് പൊലീസ്

പാലക്കാട്ടെ വോട്ടിന് നോട്ട് ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു, സമഗ്ര അന്വേഷണത്തിന് പൊലീസ്

April 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025