• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലയാളികൾക്ക് ഒരു സന്തോഷവാര്‍ത്ത! ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഒന്ന് കേരളത്തിലെത്തും

cntv team by cntv team
April 16, 2025
in Kerala
A A
മലയാളികൾക്ക് ഒരു സന്തോഷവാര്‍ത്ത! ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഒന്ന് കേരളത്തിലെത്തും
0
SHARES
139
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തില്‍ ഈ വര്‍ഷം തന്നെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. വന്ദേഭാരത് എക്‌സ്പ്രസുകളുടെ പുതിയ മോഡല്‍ സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ പോവുകയാണ്. രാത്രി സര്‍വീസിന് കൂടി വന്ദേഭാരത് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് സ്ലീപ്പര്‍ ട്രെയിന്‍ എത്തുന്നത്. 10 സ്ലീപ്പര്‍ ട്രെയിനുകളാണ് പുറത്തിറക്കുക. ആദ്യത്തേത് ഉത്തര റെയില്‍വേക്കാകും. ശേഷിക്കുന്ന ഒന്‍പതില്‍ ഒരെണ്ണം കേരളത്തിനുമായിരിക്കും ലഭിക്കുകയെന്നാണ് സൂചന. രാജ്യത്ത് തന്നെ വന്ദേഭാരത് ട്രെയിനുകളില്‍ മികച്ച ഒക്യുപെന്‍സി റേറ്റുള്ളത് കേരളത്തിലായതിനാല്‍ തന്നെ ഈ വര്‍ഷം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറങ്ങുമ്പോള്‍ കേരളത്തിന് മുന്‍ഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിന്‍ ആകും സ്ലീപ്പര്‍ ആയി സര്‍വീസ് നടത്തുക. 1128 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. തിരുവനന്തപുരം -മംഗളൂരു റൂട്ടിലാകും സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്റര്‍സോണ്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും കന്യാകുമാരിയില്‍ നിന്ന് ശ്രീനഗറിലേക്കും അധിക റൂട്ടുകള്‍ പരിഗണനയിലുണ്ട്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) രൂപകല്‍പ്പന ചെയ്ത വന്ദേ സ്ലീപ്പര്‍ ട്രെയിന്‍, ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് നിര്‍മ്മിക്കുന്നത്. എയര്‍ കണ്ടീഷന്‍ ചെയ്ത സ്ലീപ്പര്‍ ട്രെയിനിന് 1,128 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. യാത്രാനുഭവം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള സ്ലീപ്പിംഗ് ബെര്‍ത്തുകള്‍, ആധുനിക ഇന്റീരിയര്‍ ഡിസൈനുകള്‍, യാത്രക്കാര്‍ക്ക് വായനയില്‍ മുഴുകുന്നതിന് പ്രത്യേക ലൈറ്റിംഗ് സംവിധാനം, ഓരോ കോച്ചിലും ജിപിഎസ് അധിഷ്ഠിത എല്‍ഇഡി ഡിസ്‌പ്ലേ സംവിധാനം എന്നിവ പുതിയ സ്ലീപ്പര്‍ ട്രെയിനുകളില്‍ ഉണ്ടായിരിക്കും. മോഡുലാര്‍ പാൻട്രി സൗകര്യത്തോടെ കാറ്ററിംഗ് സേവനങ്ങള്‍ ഉറപ്പാക്കും. ഓട്ടോമാറ്റിക് വാതിലുകളും യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കവച് എന്നിയപ്പെടുന്ന സമഗ്ര സുരക്ഷാ സംവിധാനവും കോച്ചുകളില്‍ ഉണ്ടായിരിക്കും.

Related Posts

ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ;ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ
Kerala

ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ;ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

February 23, 2026
193
പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട്ട് 3 മാസത്തിനകം
Kerala

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട്ട് 3 മാസത്തിനകം

February 23, 2026
37
‘അതിജീവിതയെ ഫോണില്‍ വിളിച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍
Kerala

‘അതിജീവിതയെ ഫോണില്‍ വിളിച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍

February 23, 2026
141
കുമ്പിടിയില്‍ ക്ളിനിക്കിലെ ജീവനക്കാരായ യുവതികൾക്ക്‌ നേരെ ആക്രമണം; തലക്ക് പരിക്ക്‌
Kerala

കുമ്പിടിയില്‍ ക്ളിനിക്കിലെ ജീവനക്കാരായ യുവതികൾക്ക്‌ നേരെ ആക്രമണം; തലക്ക് പരിക്ക്‌

February 23, 2026
278
ലോക്സഭാ എംപി സുരേഷ് ഗോപിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിൽ
Kerala

ലോക്സഭാ എംപി സുരേഷ് ഗോപിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിൽ

February 23, 2026
14
‘ഗാന്ധി ദൈവം തമ്പുരാനോ?, സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരം’; അധിക്ഷേപിച്ച് പി സി ജോർജ്
Kerala

‘ഗാന്ധി ദൈവം തമ്പുരാനോ?, സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരം’; അധിക്ഷേപിച്ച് പി സി ജോർജ്

February 23, 2026
160
Next Post
കരുനാ​ഗപ്പള്ളി സന്തോഷ് കൊലക്കേസ്; മുഖ്യ പ്രതി അലുവ അതുൽ പിടിയിൽ

കരുനാ​ഗപ്പള്ളി സന്തോഷ് കൊലക്കേസ്; മുഖ്യ പ്രതി അലുവ അതുൽ പിടിയിൽ

Recent News

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി; മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിനോദ് മരിച്ചു

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി; മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിനോദ് മരിച്ചു

February 24, 2026
154
അശ്ലീല പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി’പെരുമ്പിലാവിൽ യുവതിയുടെ പരാതിയില്‍ ചങ്ങരംകുളം സ്വദേശികളായരണ്ട് പേർ അറസ്റ്റിൽ

അശ്ലീല പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി’പെരുമ്പിലാവിൽ യുവതിയുടെ പരാതിയില്‍ ചങ്ങരംകുളം സ്വദേശികളായരണ്ട് പേർ അറസ്റ്റിൽ

February 23, 2026
1.5k
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

February 23, 2026
83
ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ;ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ;ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

February 23, 2026
193
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025