ചങ്ങരംകുളം:ആലംകോട് മഹല്ല് ശഫീഖുൽ ഇസ്ലാം മദ്രസ്സയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ മദ്രസ്സ അദ്ധ്യയന വർഷാരംഭ കാമ്പയിനിൻ്റെ ഭാഗമായി
“മിഹ്റജാനുൽ ബിദായ”എന്ന ക്യാപ്ഷനോടുകൂടി നടന്ന പരിപാടിയിൽ മഹല്ല് ഖത്തീബിൻ്റെ പ്രാർത്ഥനയോടുകൂടി തുടങ്ങുകയും മദ്രസ്സ അദ്ധ്യാപകൻ ഇബ്രാഹിം ഉസ്താദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു.അറിവിൻ്റെ ആദ്യാക്ഷരം നുകരാൻ എത്തിയ കുരുന്നുകൾക്ക് ഖത്തീബ് അബ്ദുൽ റഹീം സഅദി അറിവിൻ്റെ ആദ്യാക്ഷരം പകർന്ന് നൽകി ചടങ്ങിൽ
മഹല്ല് വൈസ് പ്രസിഡന്റ് പി.പി.മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ജോയിൻറ് സെക്രട്ടറി കരീം ആലംകോട് സ്വാഗതം പറഞ്ഞു.മഹല്ല് സെക്രട്ടറി വി.കെ.സിദ്ധി, കമ്മിറ്റി അംഗം ഷെഫീഖ്, റഷീദ് ചോലയിൽ,ഏനു.എം.വി ,പി.വി.അബൂബക്കർ ഹാജി ( ട്രഷറർ)സ്വദർ ഉസ്താദ് അഫ്സൽ ഇർഷാദി, ഉസ്താദ് ജാഫർ കക്കിടിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.