പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കായിക പരിശീലകന്‍ അറസ്റ്റില്‍. കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ സ്‌പോര്‍ട്‌സ് സ്ഥാപനത്തിലെ ബാഡ്മിന്റണ്‍ പരിശീലകനായ കുന്നുകുഴി സ്വദേശി ജാക്‌സണ്‍ (21) നെ ആണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ ബാഡ്മിന്റണ്‍ പരിശീലനത്തിനിടെയാണ് ജാക്‌സണ്‍ പരിചയപ്പെട്ടത്. രണ്ടു മാസത്തെ പരിചയം മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചത്. വിവരം അറിഞ്ഞ രക്ഷകര്‍ത്താക്കള്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.