പൈതൃക കര്‍ഷക സംഘം ഇക്കൊ ഷോപ്പിന്റെയും കര്‍ഷക ചന്തയുടെയും ഉദ്ഘാടനം എറവറാംകുന്ന് വച്ച് നടന്നു.
പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി പ്രദേശത്ത് തരിശായി കിടന്ന വയലുകള്‍ കൃഷിയോഗ്യമാക്കി കാര്‍ഷിക രംഗത്ത് പുതിയ അധ്യായങ്ങള്‍ ചേര്‍ത്ത പൈതൃക കൂട്ടായ്മ സമൂഹത്തിന് മാതൃകയാണെന്ന് എംഎല്‍എ പറഞ്ഞു.സ്വന്തമായി കൃഷിയിറക്കിയ തണ്ണിമത്തന്‍,ഷമാം,വെള്ളരി തുടങ്ങി പച്ചക്കറി കളുടെയും മറ്റു കാര്‍ഷിക വിളകളുടെയും നേരിട്ടുള്ള വിപണനം ലക്ഷ്യം വച്ചാണ് എക്കോ ഷോപ്പിന് തുടക്കം കുറിച്ചതെന്ന് പൈതൃക കൂട്ടായ്മയുടെ അംഗങ്ങൾ പറഞ്ഞു.സുഹൈർ എറവറാംകുന്ന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷാഹിർ ഇ എച്ച് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് അഡ്വ:ഇ.സിന്ധു മുഖ്യ പ്രഭാഷണം നടത്തി,വിഷു ചന്ത ഉദ്ഘാടനം ആദ്യ വില്പന നിര്‍വഹിച്ച് ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ നിർവഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പിപി ഖാലിദ് ഏറ്റുവാങ്ങി.ബ്ലോക്ക് മെമ്പർമാരായ രാംദാസ്, റിസ പ്രകാശ്, വാർഡ് മെമ്പർമാരായ ഷഹന നാസർ, സുജിത സുനിൽ, മൈമൂന ഫാറൂഖ്,കൃഷി ഓഫീസർ അനീസ്, ഫീൽഡ് അസിസ്റ്റന്റ് ഹോർട്ടി കൾച്ചർ മിഷൻ ഓഫീസർ ജ്യോതി, മൂസ ഇ എം തുടങ്ങി രാഷ്ട്രീയ സാംസ്കാരിക കാര്‍ഷിക രംഗത്തെ പ്രമുഖരും കര്‍ഷകരും ചടങ്ങില്‍ പങ്കെടുത്തു.തുടര്‍ന്ന് ആരംഭിച്ച കര്‍ഷക ചന്ത ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി