മോഹന്‍ലാല്‍ നായകാനെയത്തുന്ന ‘തുടരും’ ചിത്രത്തിന്‍റെ അറൈവല്‍ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍–ശോഭനാ കോമ്പോ വീണ്ടുമെത്തുന്ന ചിത്രമാണിത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഏറെ പ്രതീക്ഷ ഉണർത്തുന്ന ചിത്രം ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തും. ‘ആഘോഷിച്ചാട്ടെ, താടി ഇരുന്നാ യർക്കെടാ പ്രശ്നം’ എന്ന ക്യാപ്ഷനോടെ തരുണ്‍ മൂര്‍ത്തി ടീസര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ജയറാം- ഉര്‍വശി ചിത്രം ‘മുഖചിത്ര’ത്തിലെ പാട്ടിന്‍റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ വീട് കാണിച്ചാണ് ടീസര്‍ തുടങ്ങുന്നത്. ‘ചെമ്പരുന്തിന്‍ ചേലുണ്ടേ- അയ്യയ്യാ’ എന്ന ഗാനമാണ് ടീസറില്‍ ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ന്ന് വീടിന്‍റെ ചുമരിലെ ചില ചിത്രങ്ങളാണ് കാണിക്കുന്നത്. ഭാരതിരാജയ്ക്കും കമല്‍ഹാസും മമ്മൂട്ടിക്കുമൊപ്പമുള്ള മോഹന്‍ലാലിന്‍റെ പഴയ ചിത്രങ്ങളാണിത്. തുടര്‍ന്നാണ് മോഹന്‍ലാലും ശോഭനയുമെത്തുന്നത്. കണ്ണാടിയില്‍ നോക്കി താടി മുറിക്കാന്‍ ശ്രമിക്കുന്ന മോഹന്‍ലാലിനോട് ‘താടിയില്‍ തൊട്ടാല്‍ കൈ ഞാന്‍വെട്ടും, ആ താടി അവിടെ ഇരുന്നാല്‍ ആര്‍ക്കാണ് പ്രശ്‌നം’ എന്ന് ചോദിച്ച് ശോഭന നടന്നുപോകുന്നതാണ് ടീസറിലുള്ളത്. തുടര്‍ന്നാണ് സ്‌ക്രീനില്‍ ചിത്രത്തിന്‍റേയും അണിയറപ്രവര്‍ത്തകരുടേയും ടൈറ്റില്‍ കാണിക്കുന്നത്. ‘ഡേയ് ഇന്ത താടി ഇരുന്താല്‍ ആര്‍ക്കാടാ പ്രച്‌നം’, എന്ന് മോഹന്‍ലാലിന്റെ ചോദ്യംവീണ്ടും കാണിച്ചാണ് ടീസര്‍ അവസാനിപ്പിക്കുന്നത്.