ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രകൾ. ഊട്ടി, കൊടൈക്കനാൽ, മൈസൂരു, കൂർഗ്, മധുര എന്നിവിടങ്ങളിലേക്കാണ് ട്രിപ്പുകൾ ആരംഭിക്കുന്നത്. പരീക്ഷകളുടെ പിരിമുറുക്കത്തില്‍നിന്ന് കുട്ടികളെയും രക്ഷിതാക്കളെയും മുക്തരാക്കാന്‍ വ്യത്യസ്ത യാത്രകളാണ് അവധിക്കാലത്ത് കെ.എസ്.ആര്‍.ടി.സി ഒരുക്കിയത്. അവധിക്കാലം ആഘോഷമാക്കാൻ ഒരുക്കിയ ബജറ്റ് ടൂറിസം ഉല്ലാസ യാത്രകളെല്ലാം വിജയമായതോടെയാണ് യാത്രകൾ അതിർത്തി കടക്കുന്നത്. വ്യത്യസ്ത യാത്രകളാണ് അവധിക്കാലത്ത് കെഎസ്ആർടിസി ഒരുക്കിയത്. ഏപ്രിലിൽ പൂർത്തിയായ എല്ലാ യാത്രകളും മികച്ച അഭിപ്രായം നേടിയതോടെ ഏപ്രിൽ, മെയ് മാസങ്ങളിൽ കൂടുതൽ ട്രിപ്പുകൾ ചാർട്ട് ചെയ്തിട്ടുണ്ട്.