തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുതിപ്പ്. ഒരു പവന് 1,480 രൂപ വർദ്ധിച്ച് 69,960 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,561 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,339 രൂപയുമായി. കഴിഞ്ഞ ദിവസവും ഒരു പവന് 2,160 രൂപ വർദ്ധിച്ച് 68,480 രൂപയിലെത്തിയിരുന്നു. ബുധനാഴ്ചയും പവൻ വിലയിൽ 520 രൂപയുടെ വർദ്ധനവ് സംഭവിച്ചിരുന്നു. മൂന്ന് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 4,160 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. നേരത്തെ സ്വർണവിലയിൽ ഇടിവ് സംഭവിച്ചത് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ പ്രതീക്ഷയായിരുന്നു നൽകിയിരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ തീരുവ യുദ്ധം സ്വർണവില ഉയരാനും കാരണമായി. സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 107.10 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,100 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെളളിയുടെ വില 107 രൂപയായിരുന്നു.ഏപ്രിലിലെ സ്വർണവിലഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപഏപ്രിൽ 5 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപഏപ്രിൽ 6 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 66,480 രൂപഏപ്രിൽ 7 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപഏപ്രിൽ 8 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപഏപ്രിൽ 9 – ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 66,320 രൂപഏപ്രിൽ 10 – ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു. വിപണി വില 68,480 രൂപഏപ്രിൽ 11- ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു, വിപണി വില 69,960 രൂപ