മാറഞ്ചേരി:കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ധനതത്വ ശാസ്ത്രത്തിൽ മാറഞ്ചേരി സ്വദേശിനി സാബിറ ക്ക് പിഎച്ച്ഡി.മലപ്പുറം ഗവൺമെൻറ് കോളേജ് ധനതത്വ ശാസ്ത്ര വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസറാണ് സാബിറ. തൃശ്ശൂർ ജില്ലയിലെ ഒരുമനയൂർ പണിക്കവീട്ടിൽ കാരളകത്ത് ഹമീദിന്റെയും അറക്കൽ റുക്കിയയുടെയും മകളും,മാറഞ്ചേരി സ്വദേശി അഡ്വ.എം.എ.എം. റഫീക്കിന്റെ ഭാര്യയുമാണ് സാബിറ.നഹദ റഫീക്ക്, അദീബ് റഫീക്ക് എന്നിവർ മക്കളും ഫഹദ് അബ്ദുറഹ്മാൻ മരുമകനുമാണ്.