ചങ്ങരംകുളം:വിവാഹവീട്ടില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണ്ണ മോതിരം തിരഞ്ഞ് കണ്ടെത്തി ഉടമക്ക് തിരിച്ച് നല്‍കി കാഞ്ഞിയൂര്‍ സ്വദേശിയായ യുവാവ്.കഴിഞ്ഞ ദിവസം കാഞ്ഞിയൂരില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് പരപ്പനങ്ങാടി സ്വദേശിയായ യുവാവിന്റെ സ്വര്‍ണ്ണ മോതിരം നഷ്ടപ്പെട്ടത്.ഏറെ നേരം തിരഞ്ഞെങ്കിലും മോതിരം കണ്ടെത്താനായില്ല.മോതിരം നഷ്ടപ്പെട്ട വിവരം അറിഞ്ഞ് കാഞ്ഞിയൂര്‍ സ്വദേശി വാരി വളപ്പില്‍ ബിനീഷ് വിവാഹ ചടങ്ങിന്റെ വേസ്റ്റുകള്‍ മുഴുവന്‍ തിരഞ്ഞ് മോതിരം കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് മോതിരം ലഭിച്ച വിവരം ഉടമയെ അറിയിച്ചു.ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തി ഉദ്ധ്യോഗസ്ഥരുടെ സാനിധ്യത്തില്‍ ബിനീഷ് തന്നെ ഉടമക്ക് മോതിരം കൈമാറി.എസ്ഐ സുധീര്‍,എസ് സി പി ഒ മാരായ ശശികുമാര്‍,സുരേഷ് എന്നിവരുടെ സാനിധ്യത്തിലാണ് സ്വര്‍ണ്ണാഭരണം ഉടമ ഏറ്റുവാങ്ങിയത്.