തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 2,200 രൂപയാണ് ഇടിഞ്ഞത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,285 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,038 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ ഇടിവിനെ തുടർന്നാണ് കേരളത്തിലും സ്വർണവിലയിൽ ഇടിവുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 3166.99 ഡോളർ എന്ന സർവകാല റെക്കാഡ് തൊട്ടിട്ടാണ് ഇന്നലെ 3018ലേക്ക് താഴ്ന്നത്. സ്വർണ നിക്ഷേപങ്ങളിലെ അമിതമായ ലാഭമെടുപ്പും സ്വർണവിലയിൽ ഇടിവ് സംഭവിക്കാൻ കാരണമായിട്ടുണ്ട്. താരിഫ് പ്രഖ്യാപനം വരുംദിവസങ്ങളിലും സ്വർണവിലയിൽ ഇടിവുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.ജനുവരി 22നായിരുന്നു പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്.ഇതിനിടെ സ്വർണത്തിൽ വലിയ ഇടിവ് സംഭവിക്കുമെന്ന പ്രവചനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പുറത്തുവന്നിരുന്നു.അമേരിക്കൻ ധനകാര്യസ്ഥാപനമായ മോണിംഗ്സ്റ്ററിലെ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോൺ മിൽസ് ആണ് സ്വർണത്തിന്റെ വില 38 ശതമാനത്തോളം കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്.ഏപ്രിൽ മാസത്തെ സ്വർണ വിലഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ
ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രിൽ 5- ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപഏപ്രിൽ 6- ഒരു പവൻ സ്വർണത്തിന്റെ വിപണി വില 66,480 രൂപഏപ്രിൽ 7- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു, വിപണി വില 66,280 രൂപ