ചങ്ങരംകുളം:പെരുമുക്ക് സ്കൈ ബ്ലൂ സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സും കുട്ടികൾക്ക് ജേഴ്സി വിതരണവും നടത്തി.ചങ്ങരംകുളം എസ്ഐ സുധീര്‍ ഉൽഘാടനം ചെയ്തു.ജേഴ്സി വിതരണം അഡ്വക്കറ്റ് സിദ്ദിഖ് പന്തവൂർ നിർവഹിച്ചു. സുരേഷ് എടപ്പാൾ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.ഇപി രാജീവ് മുഖ്യ പ്രഭാഷണം നടത്തി.റിട്ടയഡ് എപിപി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞു. ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു.അഡ്വക്കറ്റ് ടി രഞ്ജിത്.പിപി.മൂസക്കുട്ടി,പിപി ആസാദ്,റാഫി പെരുമുക്ക്,പിവി ലിജീഷ് ,പി വി.മുഹമ്മദ് കുട്ടി,കെവി ഷക്കീർ ബീരാൻ എന്നിവർ സംസാരിച്ചു