എറണാകുളം: ടാർഗറ്റ് തികയ്ക്കാത്തതിനാൽ ജീവനക്കാർക്ക് നേരെ പീഡനമെന്ന് ആരോപണം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിനെതിരെയാണ് ആരോപണം. കഴുത്തിൽ ചങ്ങല കെട്ടി നായ്ക്കളെപ്പോലെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ജീവനക്കാരെ നഗ്നരാക്കി മര്ദിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ആരോപണത്തിൽ തൊഴിൽ വകുപ്പ് അന്വേഷണം തുടങ്ങി. മനുഷ്യത്വമില്ലാത്ത പ്രവർത്തിയാണ് നടത്തിയത്. ഇതിനെതിരെ അടിയന്തരമായി കർശനനടപടിയുണ്ടാകുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.