കളിചിരിയും സൊറപറയലും-2025 എന്ന പേരിൽ ഖത്തറിലുള്ള പള്ളിക്കര (ചങ്ങരംകുളം) പ്രവാസികളും,കുടുംബങ്ങളും ഈദുൽ ഫിത്വർ ദിനത്തിൽ ഒത്തുചേർന്നത് ശ്രദ്ധേയമായി.വക്രയിലെ റോയൽ പാലസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾ മർവ്വ ഖത്തർ പ്രസിഡണ്ട് വി പി അൻവർ മൂപ്പന്റെ അധ്യക്ഷതയിൽ ഖത്തർ ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) മുൻ സെക്രട്ടറി നിഹാദ് അലി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക മത്സരങ്ങലും,ഫസലുദ്ദീൻ പള്ളിക്കരയുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും ആഘോഷത്തിന് മാറ്റ് കൂട്ടി.പ്രവാസിയായിരിക്കെ മരണപ്പെട്ടു പോയ നാട്ടുകാരെ അനുസ്മരിച്ചും, പള്ളിക്കര എന്ന ഗ്രാമത്തിന്റെ പഴയ കാല ചരിത്രവും, ചിത്രങ്ങളും,പ്രശസ്തമായ കാളപൂട്ട് മത്സരം ഉൾപ്പെടെയുള്ള വീഡിയോ പ്രദർശനവും പുതുതലമുറക്ക് വ്യത്യസ്ത അനുഭവമായി.മുസ്തഫ സൈതലവി പട്ടാമ്പി ഈദ് സന്ദേശം നൽകി.പ്രാദേശിക കൂട്ടയ്മകളുടെ പ്രസക്തിയും,പ്രവാസികൾക്കായുള്ള ഇൻഷുറൻസ്, ക്ഷേമനിധി, നോർക്ക പരിരക്ഷകളെ കുറിച്ചുമുള്ള ബോധവത്കരണം PMO പ്രസിഡണ്ടും, പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ സിദ്ദിക്ക് ചെറുവല്ലൂർ നിർവഹിച്ചു.CPAQ പ്രസിഡന്റ് നാസർ മൂക്കുതല,അബ്ദുൽ ഗഫൂർ വട്ടത്തൂർ (മർവ്വ ഖത്തർ അഡ്വായ്‌സറി) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ബഷീർ കെവി (മർവ്വ അഡ്വായ്‌സറി) നവാസ് വട്ടത്തൂർ (മർവ്വ- വൈസ് പ്രസിഡണ്ട്)നജ്ബുദ്ദീൻ തങ്ങൾ, ഉബൈദ് തുടങ്ങിയവർ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സോഷ്യൽ മീഡിയ കോ- ഓർഡിനേറ്റർമാരായ റിയാസ് വിപി,ഫാസിൽ മയിലാടി,ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളുമായ ഷമീർ വിപി,ഗഫൂർ കിളായിൽ,ആബിദ് വിപി,അലി മക്ക്, ഫാസിൽ എംവി, ആസിഫ്, റമീസ് പിവി നിഷാദ്, ഷഫീക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ജനറൽ സെക്രട്ടറി ഫസലുദ്ദീൻ സ്വാഗതവും,ജോ:സെക്രട്ടറി റാഷിദ് മയിലാടി നന്ദിയും പറഞ്ഞു.











