എടപ്പാള്‍:ദീർഘകാലം തവനൂർ വില്ലേജ് ഓഫീസറായ രാജേഷ് ചന്ദ്രന് തവനൂർ മണ്ഡലം കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .വില്ലേജ് ഓഫീസിൽ എത്തുന്ന പൊതു ജനങ്ങളോട് സൗമ്യമായി പെരുമാറുന്ന ജനകീയ ഉദ്യേഗസ്ഥനാണ് രാജേഷ് ചന്ദ്രനെന്ന് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു .തവനൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് വി കെ ,ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു .ജില്ല കോൺഗ്രസ്സ് കമ്മിറ്റി ജന:സെക്രട്ടറി ഇ പി , രാജീവ് ഷാൾ അണിയിച്ച് ആദരിച്ചു.നവീൻ കൊരട്ടിയിൽ ,വി .ആർ ,മോഹനൻ നായർ ,ദിലീപ് വെള്ളാഞ്ചേരി ,എരഞ്ഞിക്കൽ ബഷിർ ,ടി .അസ്സീസ് മൂവ്വാ ങ്കര . എന്നിവർ പ്രസംഗിച്ചു











