ചങ്ങരംകുളം:എസ്എസ്എഫ് മുപ്പത്തി രണ്ടാമത് എഡിഷൻ എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപികരിച്ചു.രൂപികരണ യോഗം മുഹമ്മദ് അലി ഫൈസി കക്കിടിപ്പുറം അധ്യക്ഷത വഹിച്ചു കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ പ്രസിഡന്റ് ജലീൽ അഹ്സനി കളാച്ചാൽ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി റഫീഖ് അഹ്സനി കാലടി വിഷയാവതരണം നടത്തി.സമസ്ത പൊന്നാനി മേഖല സെക്രട്ടറി അബ്ദുസ്സലാം സഅദി, എസ് വൈ എസ് എടപ്പാൾ സോൺ പ്രസിഡന്റ് നജീബ് അഹ്സനി, എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ് തണ്ടിലം എനിവർ സംസാരിച്ചു. സ്വാഗത സംഘ ചെയർമാൻ ആയി അബ്ദുസ്സലാം സഅദിയെയും കൺവീനർ ആയി റഫീഖ് പേരുമുക്കിനെയും തിരഞ്ഞെടുത്തു.











