കക്കാടംപൊയില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.കോഴിക്കോട് ചേവരമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്. ദേവഗിരി കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്.
ഉച്ചയ്ക്ക് രണ്ടോടെ കൂടരഞ്ഞി കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ ആണ് അപകടമുണ്ടായത്.സഹപാഠികളായ ആറു പേര്‍ക്ക് ഒപ്പമാണ് സന്ദേശ് സ്ഥലത്തെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നിലമ്പൂര്‍ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.