നെന്മാറ-വല്ലങ്ങി വേല കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു. എറണാകുളം മരട് മണപ്പാട്ടുപറമ്പിൽ പരേതനായ ലക്ഷ്മണന്‍റെ മകൻ മഹേഷാണ് (33) മരിച്ചത്.എറണാകുളത്തുനിന്നുള്ള സുഹൃത്തുമൊത്ത് മഹേഷ് പുത്തൻകുളത്തിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം.
നീന്താനറിയാത്ത മഹേഷ് മുങ്ങിത്താഴുന്നത് കണ്ട് സുഹൃത്ത് നിലവിളിച്ചതോടെ നാട്ടുകാരും പരിസരത്തുണ്ടായിരുന്ന പൊലീസും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും എത്തി മഹേഷിനെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച മൃതദേഹം പിന്നീട് ജില്ല ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.കുണ്ടനൂരിൽ ലോഡിങ് തൊഴിലാളിയായ മഹേഷ് അവിവാഹിതനാണ്