എമ്പുരാൻ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇഡി നടത്തിയ റെയ്ഡ് പൂർത്തിയായി. കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ചെന്നൈയിലെ ധനകാര്യ സ്ഥാപനത്തിലുമാണ് റെയ്ഡ് നടത്തിയത്. ഇഡി റെയ്ഡ്, കേന്ദ്ര സർക്കാരിൻ്റെ പകപോകലാണെന്നാണ് ഉയരുന്ന രാഷ്ട്രീയ വിമർശനം.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയാണ് കോഴിക്കോട് അരയിടത്തു പാലത്തെ ഗോകുലം ഗ്രാൻഡ് ഹോട്ടലിലും, ഗോകുലം മാളിലും ഇഡി ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയത്. രണ്ടു ടീമുകളായി തിരിഞ്ഞാണ് അന്വേഷണസംഘം പരിശോധിച്ചത്. രാവിലെ ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായി ആണ് കോഴിക്കോടിലെ സ്ഥാപനത്തിലും പരിശോധന നടത്തിയത്. ഏകദേശം മൂന്നുമണിക്കൂറോള്ളം പരിശോധന നീണ്ടു നിന്നു. പരിശോധന ശേഷം മടങ്ങുമ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒന്നും അന്വേഷണസംഘം മറുപടി പറഞ്ഞില്ല.