പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എമ്പുരാൻ ഇഷ്ടമായില്ലെന്ന് തുറന്നുപറഞ്ഞ് ഡോ. സൗമ്യ സരിൻ. ഈ കോലാഹലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ, എട്ടു നിലയിൽ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ടു നിലയിൽ എങ്കിലും പൊട്ടേണ്ട ഒരു പടമായിരുന്നു എമ്പുരാനെന്നും അവർ വ്യക്തമാക്കി. മാർക്കറ്റിംഗിനെക്കുറിച്ച് പറഞ്ഞുകൊണ്ട് കൂപ്പുകൈയാണ് സൗമ്യയിട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ തല പ്രിസേർവ് ചെയ്തുവയ്‌ക്കേണ്ട ഒന്നാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംസിനിമയെ സിനിമ മാത്രം ആയി കണ്ടു കൊണ്ടുള്ള ഒരു പോസ്റ്റ്‌ചെലോൽക്ക് ശെര്യാവും…ചെലോൽക്ക് ശെര്യാവൂല…എനക്കൊട്ടും ശെര്യായില്ല ഗയ്‌സ്ഈ കോലാഹലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ, എട്ടു നിലയിൽ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ടു നിലയിൽ എങ്കിലും പൊട്ടേണ്ട ഒരു പടം!ഇതിൽ നമ്മുടെ ബൈജു അവതരിപ്പിക്കുന്ന കഥാപാത്രം സുമേഷിനോട് പറയുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഏറ്റവും വലിയ മൂന്നാമത്തെ ഗുണം, അവർക്ക് അവരുടെ അണികളിൽ ഉണ്ടാക്കാൻ സാധിക്കേണ്ട ഒരേ ഒരു കാര്യമാണ്… രോമാഞ്ചം!അത് ഇത്തരം സിനിമകൾക്കും ബാധകമാണ്…ആ പറഞ്ഞ ” രോഞ്ചാമം ” വേണ്ടതിൽ അധികം തന്ന ഒരു സിനിമ ആയിരുന്നു എനിക്ക് ലൂസിഫർ. ഓഹ്… എന്താ അതിൽ ലാലേട്ടന്റെ ഒരു സ്വാഗ്. അതിലെ ഓരോ ഡയലോഗുകളും, എന്തിന് അധികം ആ കണ്ണുകൾ മാത്രം മതിയായിരുന്നു!അത് വെച്ച് നോക്കുമ്പോ, ഇത് ഒരു മാതിരിഎന്തായാലും എന്റെ പൃഥ്വിരാജെ… നിങ്ങളുടെ തല preserve ചെയ്തു വെക്കേണ്ട ഒന്നാണ്… ഇങ്ങനെയും ഉണ്ടോ ഒരു മാർക്കറ്റിങ് ബുദ്ധിഎന്തായാലും നമ്മുടെ പണം അവരുടെ പെട്ടിയിൽ ഭദ്രമായി വീണു കഴിഞ്ഞു…ഇനി നിങ്ങൾ എത്രയാന്ന് വെച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും തല്ലി തീർക്ക്…ആർക്കെന്ത് ചേതം!