• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു,വിരൽ മുറിക്കണമെന്ന് ഡോക്ടർമാർ; യുവാവിന് രക്ഷകരായി അ​ഗ്നിരക്ഷാസേന

cntv team by cntv team
April 3, 2025
in Kerala
A A
മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു,വിരൽ മുറിക്കണമെന്ന് ഡോക്ടർമാർ; യുവാവിന് രക്ഷകരായി അ​ഗ്നിരക്ഷാസേന
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൈവിരലിലെ മോതിരങ്ങൾക്ക് മുകളിലൂടെ മാംസം വളർന്ന് ചികിത്സ തേടിയ യുവാവിന് രക്ഷകരായി അ​ഗ്നിരക്ഷാസേന. വിരൽ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്ന് കണ്ടിടത്താണ് അ​ഗ്നിരക്ഷാസേനയുടെ ഇടപെടൽ. കൊല്ലം സ്വദേശി രതീഷ് കുറേയേറെ വർഷങ്ങളായി സ്റ്റീൽ മോതിരങ്ങളും സ്റ്റീൽ സ്പ്രിങ് മോഡൽ മോതിരവും ഇടതുകൈവിരലിൽ ഉപയോ​ഗിച്ചുവരികയായിരുന്നു. പല കാലങ്ങളായി മോതിരം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മോതിരം കൈവിരലിൽ അങ്ങനെ തന്നെ തുടർന്നു. ഇതിനുമുകളിലൂടെ ദശ വളർന്ന് മോതിരം മൂടുന്ന അവസ്ഥയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. കൈവിരൽ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്നായി ഡോക്ടർമാർ. അവസാനഘട്ട ശ്രമമെന്ന നിലയിലാണ് മെഡിക്കൽ കോളേജ് അ​ഗ്നിരക്ഷാസേനയെ വിവരം അറിയിക്കുന്നത്. തുടർന്ന് വിരലുകൾ മുറിക്കാതെ തന്നെ വളയങ്ങൾ മാംസത്തിന് പുറത്തെടുത്ത് നൽകാമെന്ന് തിരുവനന്തപുരം അ​ഗ്നിരക്ഷാ നിലയത്തിൽ നിന്നുവന്ന സേനാ​ഗംങ്ങൾ വി​ദ​ഗ്ധ ഡോക്ടർമാർക്ക് ഉറപ്പുനൽകി. യുവാവിന് അനസ്തേഷ്യ നൽകിയശേഷം ഒന്നര മണിക്കൂറിലേറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ആറു വളയങ്ങളുള്ള സ്റ്റീൽ സ്പ്രിങ് മോതിരവും മറ്റൊരു മോതിരവും അ​ഗ്നിരക്ഷാ സേന അറുത്തെടുത്തത്. തിരുവനന്തപുരം അ​ഗ്നിരക്ഷാ നിലയത്തിലെ എഫ്.ആർ.ഒ ഷ​ഹീർ, വിഷ്ണുനാരായൺ, അനീഷ് ജി.കെ, ശ്രീജിത്ത്, എഫ്.ആർ.ഒ അഭിലാഷ് എന്നിവരാണ് ദൗത്യസം​ഘത്തിലുണ്ടായിരുന്നത്.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
152
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
58
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
13
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
296
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
38
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
396
Next Post
മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു,വിരൽ മുറിക്കണമെന്ന് ഡോക്ടർമാർ; യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു,വിരൽ മുറിക്കണമെന്ന് ഡോക്ടർമാർ; യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
152
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
58
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
13
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
296
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025