ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ്, ഒരു സിവിൽ കോഡ് എന്നതിലേക്ക് ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മവാർഷിക പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തിനെതിരെയും യൂണിഫോം സിവിൽ കോഡിനെതിരെയും പ്രതിപക്ഷം കടുത്ത എതിർപ്പ് ഉയർത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് ആവർത്തിച്ചത്.ഭരണഘടന പൂർണതോതിൽ നടപ്പാക്കാൻ തനിക്ക് കഴിഞ്ഞെന്ന് കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുമാറ്റിയത് പരാമർശിച്ച് മോദി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ ഐക്യവും അഖണ്ഡതയും കൂടുതൽ ഉറപ്പിക്കാൻ കഴിഞ്ഞു. സർക്കാറിന്റെ നയങ്ങളും പദ്ധതികളും രാജ്യത്തിൻറെ ഐക്യത്തിൽ ഊന്നിയാണെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ കെവാഡിയയിലെ സർദാർ പട്ടേലിന്റെ ഏകതാ പ്രതിമയിൽ നരേന്ദ്രമോദി പുഷ്പാർച്ചന നടത്തി.ശേഷം ഏകതാ പ്രതിജ്ഞ ചൊല്ലിയ പ്രധാനമന്ത്രി വിവിധ സേനാ വിഭവങ്ങൾ നടത്തിയ രാഷ്ട്രീയ ഏകത ദിവസ് പരേഡും വീക്ഷിച്ചു.