• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊതുവിദ്യാലയത്തിന് പുതുവഴികൾ വെട്ടിതെളിയിച്ച ജെസ്സി ടീച്ചർ തിങ്കളാഴ്ച സർവീസിൽനിന്ന് യാത്രയാവും’പടിയിറങ്ങുന്നത് അധ്യാപികയായി 23 -വർഷവും പ്രഥമാധ്യാപികയായി ഒൻപത് വർഷവും സേവനത്തിനുശേഷം

cntv team by cntv team
March 30, 2025
in UPDATES
A A
പൊതുവിദ്യാലയത്തിന് പുതുവഴികൾ വെട്ടിതെളിയിച്ച ജെസ്സി ടീച്ചർ തിങ്കളാഴ്ച സർവീസിൽനിന്ന് യാത്രയാവും’പടിയിറങ്ങുന്നത് അധ്യാപികയായി 23 -വർഷവും പ്രഥമാധ്യാപികയായി ഒൻപത് വർഷവും സേവനത്തിനുശേഷം
0
SHARES
258
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: അടച്ചുപൂട്ടലിന്റെയും തകർച്ചയുടെയും വക്കിലെത്തിയ പൊതുവിദ്യാലയങ്ങൾക്ക് പുതുവഴികൾ വെട്ടിതെളിയിച്ചു മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് നേതൃത്വം നൽകിയ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂൾ പ്രധാനാധ്യാപിക വി.ജെ. ജെസ്സി ടീച്ചർ തിങ്കളാഴ്‌ച സർവീസിൽനിന്ന് യാത്രയാവുകയാണ്. മൂന്നര പതിണ്ടുകാലത്തെ അധ്യാപക ജീവിതത്തിൽ മൂന്നു പതിറ്റാണ്ടോളം പൊന്നാനി ഉപജില്ലയിലെ തീരദേശ മേഖലയായ പുതുപൊന്നാനി, വെളിയങ്കോട് എന്നിവിടങ്ങളിലെ വിദ്യാലയങ്ങളെ സംസ്ഥാനത്തെ തന്നെ ശ്രദ്ധേയവും മാതൃകയുമായ വിദ്യാലയങ്ങളാക്കി മാറ്റുന്നതിന് നേതൃത്വം നൽകി. 1993 ജൂലായ് 19 -ന് എടപ്പാൾ ഉപജില്ലയിലെ വെള്ളാഞ്ചേരി ജിയുപി സ്‌കൂളിലാണ് പ്രൈമറി അധ്യാപികയായി സർക്കാർ സർവീസിൽ കയറുന്നത്. പിന്നീട് 1996 ഓഗസ്റ്റിൽ വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്‌കൂളിൽ അധ്യാപികയായെത്തി. 2016 -വരെ തുടർന്നു. പ്രധാനാധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന് 2016 ജൂൺ മൂന്നിന് നന്നംമുക്ക് പഞ്ചായത്തിലെ വടക്കുമുറി ജിഎംഎൽപി സ്‌കൂളിൽ ചുമതലയേറ്റു. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്‌കൂൾ. കെട്ടിട ഉടമയുമായി കേസിലായതിനാൽ സ്‌കൂളിന്റെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലേക്ക് പോകുന്നസ്ഥിതിയായിരുന്നു. ജനകീയ പങ്കളിത്തത്തോടെ വടക്കുമുറി സ്‌കൂളിനെ അക്കാദമികമായും ഭൗതിക സാഹചര്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കി. ഏറെക്കാലം അധ്യാപികയായി സേവനംചെയ്‌ത വെളിയങ്കോട് ഫിഷറീസ് സ്‌കൂളിലേക്ക് 2017 ജൂൺ മൂന്നിന് പ്രധാനാധ്യാപികയായി തിരിച്ചെത്തി. ക്ലാസ് ഡിവിഷനുകൾ കുറഞ്ഞു 79 -കുട്ടികളുമായി അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുമ്പോഴായിരുന്നു ജെസ്സി ടീച്ചറെത്തിയത്. ഫിഷറീസ് വകുപ്പിൽനിന്ന് സ്‌കൂളിനായി ഒന്നേകാൽ ഏക്കർ ഭൂമി വിട്ടുകിട്ടുന്നതിന് ഒറ്റയാൾ പോരാട്ടം നടത്തി. തുടർന്ന് 2018 -ഫെബ്രുവരിയിൽ പൊതുജന പങ്കളിത്തത്തോടെ സ്‌കൂൾ വികസന സമിതിക്ക് രൂപംനൽകി. പിന്നീട് വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്‌കൂൾ ജെസ്സി ടീച്ചറുടെ നേതൃത്വത്തിൽ വികസന കുതിപ്പിൽ മുന്നേറുകയായിരുന്നു. 2018 -20 കാലയളവിൽ തീരദേശത്തെ ശീതീകരിച്ച ക്ലാസ് മുറികളുള്ള സംസ്ഥാനത്തെ ആദ്യത്തെ ഫിഷറീസ് സ്‌കൂൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ‘പ്ലേ ഫോർ ഹെൽത്ത്’ പദ്ധതിക്കായി സംസ്ഥാനത്തെ ഇരുപത് വിദ്യാലയങ്ങളെ തിരഞ്ഞെടുത്തതിൽ ഒന്ന്, 79 വിദ്യാർഥികളിനിന്ന് 205 വിദ്യാർഥികൾക്കായി ഉയർന്നു. പുതിയ ഡിവിഷനുകൾ പുതിയ അധ്യാപക തസ്‌തികൾ എന്നിവയും സൃഷ്ടിക്കാനായി. ‘നീർമാതളം’ ജൈവ വൈവിധ്യ ഉദ്യാനം ഉൾപ്പെടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം അടിമുടി മാറ്റിയെടുത്തു. എൽഎസ്എസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിലും വിജയികളുമായി അക്കാദമിക് രംഗത്തും വലിയ കുതിപ്പുണ്ടാക്കി. 2020 ജൂൺ 24 -ന് കോവിഡ് അതിജീവന പോരാട്ടത്തിന്റെ നാളുകളിലായിരുന്നു പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂളിലെത്തുന്നത്. ഒരു വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയെന്ന നിലയിൽ അക്കാദമികവും ഭൗതികവുമായ അന്തരീക്ഷം ഉയർത്തുന്നത് മുന്നിൽനിന്ന് തന്നെ നയിച്ചു. എൽഎസ്എസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ വടക്കുമുറിയിലും വെളിയങ്കോടിനും പിന്നാലെ പുതുപൊന്നാനി ഫിഷറീസ് സ്‌കൂളിലും ചരിത്രനേട്ടം കൈവരിക്കാനായി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പാക്കിയ പ്രീപ്രൈമറി സ്റ്റാർസ് വർണ്ണക്കൂടാരം പദ്ധതി സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ചതും ശ്രദ്ധേയവുമായ രീതിയിൽ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂളിൽ നടപ്പാക്കാനായി. പുതുവഴികളിലൂടെ സഞ്ചരിച്ചു പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമായി ഉയർത്തിയതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലും അഭിമാനത്തിലും തന്നെയാണ് തിങ്കളാഴ്‌ച പ്രധാനാധ്യാപികയെന്ന ഔദ്യോഗിക ജീവിതത്തിൽനിന്ന് ജെസ്സി ടീച്ചർ പടിയിറങ്ങുന്നത്. തൃശ്ശൂർ ജില്ലയിലെ കണ്ടശ്ശാംകടവ് പരേതരായ വലിക്കുടത്ത് ജേക്കബ് ത്രേസ്യ ദമ്പതികളുടെ മകളായി 1968 ജൂലായ് 20 -ന് ജനനം. ഏകസഹോദരൻ പരേതനായ ഇഗ്നേഷ്യസ്. നിലവിൽ ചാവക്കാട് പാലയൂരിലാണ് കുടുംബവുമൊത്ത് താമസം. കണ്ടശ്ശാംകടവ് സെൻമേരീസ് എൽപി സ്കൂൾ, സേക്രട്ട് ഹാർട്ട് ഓഫ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, നാട്ടിക എസ്എൻ കോളേജ്, പാവറട്ടി സികെസി ടിടിഐ എന്നിവിടങ്ങളിലാണ് പഠനം. സർക്കാർ സർവീസിൽ എത്തുന്നതിന് മുൻപ് 1988 -മുതൽ തൃശ്ശൂർ സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളിലും പേരകം എയുപി സ്‌കൂളിലും അധ്യാപികയായിട്ടുണ്ട്.

ഫോട്ടോ : – പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂളിൽ കുട്ടികളുമായി സൗഹൃദം പറയുന്ന പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചർ.

Related Posts

മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്
UPDATES

മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്

July 30, 2026
75
ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്
UPDATES

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

July 30, 2026
60
കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല
UPDATES

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല

July 30, 2026
52
ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 2 മുതൽ 9വരെ നടക്കും
UPDATES

ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 2 മുതൽ 9വരെ നടക്കും

July 30, 2026
39
ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു’സുഹൃത്തിന് ഗുരുതര പരിക്ക്
UPDATES

ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു’സുഹൃത്തിന് ഗുരുതര പരിക്ക്

July 30, 2026
5.4k
ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്
UPDATES

ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്

July 29, 2026
305
Next Post
ഒഡീഷയിൽ ട്രെയിനിന്റെ പതിനൊന്ന് ബോഗികൾ പാളം തെറ്റി; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

ഒഡീഷയിൽ ട്രെയിനിന്റെ പതിനൊന്ന് ബോഗികൾ പാളം തെറ്റി; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

Recent News

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

July 30, 2026
10
വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

July 30, 2026
7
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു

July 30, 2026
5
പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

July 30, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025