• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 8, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

സംസ്ഥാനത്ത് വേനൽചൂട് ഉയരുന്നു, ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

cntv team by cntv team
March 29, 2025
in UPDATES
A A
സംസ്ഥാനത്ത് വേനൽചൂട് ഉയരുന്നു,   ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
0
SHARES
25
VIEWS
Share on WhatsappShare on Facebook

സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത- പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വേനൽമഴ ലഭിക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൈകിട്ടത്തെ ചൂടിൽ കുറവ് അനുഭവപ്പെടുമെങ്കിലും ജാഗ്രതയിൽ കുറവുണ്ടാകാൻ പാടില്ല. ഇതിനായി ഉഷ്ണതരംഗത്തെ മറികടക്കാൻ കഴിയുന്ന നിർദ്ദേശങ്ങളും ജാഗ്രതാ സന്ദേശങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ നടപ്പിലാക്കണം. പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തും. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും. തണ്ണീർ പന്തലുകൾ വ്യാപകമാക്കണം. ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾ, ഹോട്ടലുകളുടെ മുന്നിൽ സെക്യൂരിറ്റിയായി നിൽക്കുന്നവർ എന്നിവർക്കും വിശ്രമകേന്ദ്രങ്ങളും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്തണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുതുക്കിയ സമയക്രമ ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കേണ്ടതുമാണ്. ടൂറിസ്റ്റുകൾക്കിടയിൽ ഉഷ്ണതരംഗ ജാഗ്രതാനിർദേശങ്ങൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് താലൂക്ക്തല ആശുപത്രികളിൽ ചികിത്സാ സൗകര്യം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും. തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കും. ജലക്ഷാമം മുൻകൂട്ടി മനസ്സിലാക്കി പ്രാദേശിക തലത്തിൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ജലസംഭംരണികൾ ശുചീകരിച്ചും പരമാവധി വേനൽ മഴയിലൂടെയുള്ള ജലം സംഭരിച്ചും നിലവിലെ പ്രതിസന്ധികളെ ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി വകുപ്പുകൾക്ക് നിർദ്ദേശം നൽകി. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക്ചൂടിൽ നിന്നാവശ്യമായ സംരംക്ഷണം നൽകുന്നത് പോലെ അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ ഉണ്ടാകണമെന്നതിനാൽ ഇവയ്ക്കാവശ്യമായ ശുദ്ധജലമടക്കം ഉറപ്പ് വരുത്തണം. വനം- വന്യജീവി സംഘർഷം പരമാവധി കുറക്കുന്നതിന് വനത്തിനുള്ളിലെ ജലലഭ്യതയും ജലസംഭരണികളുടെ സംരക്ഷണവും കൃത്യമായി ഉറപ്പ് വരുത്തണം. ഉഷ്ണതരംഗം പ്രധാന വിഷയമാക്കി പ്രത്യേക വാർഡ് സഭകൾ, കൺവെൻഷനുകൾ എന്നിവ ചേർന്ന് പൊതുചർച്ച ഉണ്ടാകണം. വഴിയോരക്കച്ചവടക്കാർ, വ്യാപാരികൾ എന്നിവർക്കും ജാഗ്രത നൽകുകയും ഇവർക്കാവശ്യമായ കുടിവെള്ള ലഭ്യതയ്ക്ക് സമീപ ഹോട്ടലുകളുമായി സഹകരിക്കാവുന്നതുമാണ്.കിടപ്പ് രോഗികൾ, പ്രായമായവർ എന്നിവർക്ക് വീടിനുള്ളിലും പ്രത്യേക ശ്രദ്ധ ഇക്കാലയളവിൽ ഉണ്ടാകണം. ആശ, ആരോഗ്യപ്രവർത്തകരെ ഉപയോഗിച്ച് ഒരു നിരീക്ഷണ ടീം രൂപീകരിക്കുകയും ഇവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്യേണ്ടതാണ്. പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട് നൽകണം. വീടില്ലാതെ താമസിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും ഇവർക്ക് ആവശ്യമായ അഭയം നൽകേണ്ട സാഹചര്യത്തിൽ അത് പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Related Posts

ഏത് മൂഡ് കൂലി മൂഡ്… ഒരു മണിക്കൂറിൽ ഒരു കോടി.. അഡ്വാൻസ് ബുക്കിങ്ങിൽ കസറി തലൈവ
Entertainment

ഏത് മൂഡ് കൂലി മൂഡ്… ഒരു മണിക്കൂറിൽ ഒരു കോടി.. അഡ്വാൻസ് ബുക്കിങ്ങിൽ കസറി തലൈവ

August 8, 2025
കുന്നംകുളം കേച്ചേരിയിൽ ആനയിടഞ്ഞു  : പരിഭ്രാന്തി പരത്തി
Local News

കുന്നംകുളം കേച്ചേരിയിൽ ആനയിടഞ്ഞു : പരിഭ്രാന്തി പരത്തി

August 8, 2025
‘യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്‌ക
Entertainment

‘യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്‌ക

August 8, 2025
കുതിപ്പ് തുടരുന്നു; സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്
Kerala

കുതിപ്പ് തുടരുന്നു; സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

August 8, 2025
സുപ്രീംകോടതി വിധി: വൈദ്യുതിനിരക്കിൽ വൻവർധന വരുന്നു, കേരളത്തിൽ കൂട്ടേണ്ടത് യൂണിറ്റിന് 90 പൈസ
Latest News

സുപ്രീംകോടതി വിധി: വൈദ്യുതിനിരക്കിൽ വൻവർധന വരുന്നു, കേരളത്തിൽ കൂട്ടേണ്ടത് യൂണിറ്റിന് 90 പൈസ

August 8, 2025
ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍
UPDATES

ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

August 8, 2025
Next Post
വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്; എമ്പുരാന്‍ റീ സെന്‍സറിങ് ചെയ്‌തേക്കും

വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്; എമ്പുരാന്‍ റീ സെന്‍സറിങ് ചെയ്‌തേക്കും

Recent News

52,667 കോടിരൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം; LPG വിലകുറയ്ക്കാനും നടപടി

52,667 കോടിരൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം; LPG വിലകുറയ്ക്കാനും നടപടി

August 8, 2025
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അനുബന്ധ ഘടകമായി മാറി: എം എ ബേബി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അനുബന്ധ ഘടകമായി മാറി: എം എ ബേബി

August 8, 2025
ഇനി പുതിയ മുഖം! ചാറ്റ് ജിപിടി വെർഷൻ 5 പുറത്ത്; അപ്‌ഡേഷനുകൾ അറിയാം

ഇനി പുതിയ മുഖം! ചാറ്റ് ജിപിടി വെർഷൻ 5 പുറത്ത്; അപ്‌ഡേഷനുകൾ അറിയാം

August 8, 2025
പി ടി ഫൈവ് സുരക്ഷിതന്‍; ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തുരത്തി

പി ടി ഫൈവ് സുരക്ഷിതന്‍; ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തുരത്തി

August 8, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025