• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 5, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

‘ആരോപണങ്ങൾ അടിസ്ഥാനരഹിതം, എല്ലാം നിഷേധിക്കുന്നു’; സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പ്രതികരണവുമായി ഷാൻ റഹ്മാനും ഭാര്യയും

cntv team by cntv team
March 27, 2025
in Kerala
A A
‘ആരോപണങ്ങൾ അടിസ്ഥാനരഹിതം, എല്ലാം നിഷേധിക്കുന്നു’; സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പ്രതികരണവുമായി ഷാൻ റഹ്മാനും ഭാര്യയും
0
SHARES
282
VIEWS
Share on WhatsappShare on Facebook

കൊച്ചിയില്‍ ജനുവരി 25ന് നടന്ന ഉയിരേ – ഷാൻ റഹ്മാൻ ലൈവ് ഇൻ കോൺസെർട് – സംഗീതനിശയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ പ്രതികരിച്ച് സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാനും ഭാര്യയും. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാർത്ഥ പ്രശ്ന‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാൻ വേണ്ടിയുള്ളതാണ് എന്നും വ്യക്തമാക്കിയ ഇരുവരും എല്ലാ ആരോപണയങ്ങളെയും ശക്തമായി നിഷേധിക്കുന്നതായും പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവച്ച സംയപക്ത പ്രസ്താവനയിലാണ് ഷാനും ഭാര്യ സൈറയും ആരോപണങ്ങൾ നിഷേധിച്ച് രംഗത്തു വന്നത്.നിയമ വിദഗ്‌ധർ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസം ഉള്ളതിനാൽ സത്യം ജയിക്കും എന്ന് വിശ്വസിക്കുന്നതെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സംഗീത പരിപാടിയുടെ ഷോ ഡയറക്ടർ നിജു രാജ് ആണ് കൊച്ചിയിൽ സംഗീതനിശ സംഘടിപ്പിക്കുന്നതിന് ഷാൻ റഹ്മാൻ 38 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് കാട്ടി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.പ്രസ്താവനയിൽ പറയുന്നത്;ജനുവരി 25ന് നടന്ന ഉയിരേ – ഷാൻ റഹ്മാൻ ലൈവ് ഇൻ കോൺസെർട് – പരിപാടിയുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന തെറ്റായ വസ്‌തുതകളെ അഭിസംബോധന ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തുടക്കത്തിൽ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരുപാട് വെല്ലുവിളികൾ നേരിട്ടിരുന്നു. അതിലൊന്ന് മിസ്റ്റർ നിജു രാജ് അബ്രഹാം (അറോറ എന്റർടൈൻമെന്റ്) എന്നയാളുമായി ഉണ്ടായ തർക്കമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു കംപ്ലൈന്റ്റ് ഫയൽ ചെയ്തു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനു കീഴിൽ ഇപ്പോൾ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.തുടക്കം മുതലേ ഞങ്ങൾ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലർത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.എങ്കിലും മിസ്റ്റർ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാർത്ഥ പ്രശ്ന‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാൻ വേണ്ടിയുള്ളതാണ് എന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിന് പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസം ഉണ്ട്–ആയതിനാൽ എല്ലാ ആരോപണയങ്ങളെയും ശക്തമായി നിഷേധിക്കുന്നു.നിയമ വിദഗ്‌ധർ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസം ഉള്ളതിനാൽ സത്യം ജയിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.ഞങ്ങളുടെ പ്രേക്ഷകരും, ടീമംഗങ്ങളും, പങ്കാളികളും ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. വസ്‌തുതകൾ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് ഞങ്ങൾ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങൾ പങ്കിടുന്ന കൂടുതൽ അപ്ഡേറ്റുകൾക്കായി ദയവായി കാത്തിരിക്കുക.

Related Posts

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി
Kerala

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

August 4, 2025
മാനം കണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ഡോ:ലൈല ബീവി നിര്യാതയായി
Kerala

മാനം കണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ഡോ:ലൈല ബീവി നിര്യാതയായി

August 4, 2025
മാനം കണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ഡോ:ലൈല ബീവി നിര്യാതയായി
Kerala

ലോക സൗഹൃദ ദിനാചരണത്തിൻ്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ പരിപാടി സംഘടിപ്പിച്ചു

August 4, 2025
സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസ്; സിപിഐഎം പ്രവർത്തകരായ 8 പ്രതികൾ കീഴടങ്ങി
Kerala

സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസ്; സിപിഐഎം പ്രവർത്തകരായ 8 പ്രതികൾ കീഴടങ്ങി

August 4, 2025
അടൂരിനെതിരായ പരാതിയില്‍ ഇടപെട്ട് എസ്‌സി/എസ്ടി കമ്മീഷന്‍; പത്ത് ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണം
Kerala

അടൂരിനെതിരായ പരാതിയില്‍ ഇടപെട്ട് എസ്‌സി/എസ്ടി കമ്മീഷന്‍; പത്ത് ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണം

August 4, 2025
മത്സ്യലഭ്യതയിൽ നേരിയ കുറവ്, കേരളത്തിൽ മത്തി കൂടി: സിഎംഎഫ്ആർഐ
Kerala

മത്സ്യലഭ്യതയിൽ നേരിയ കുറവ്, കേരളത്തിൽ മത്തി കൂടി: സിഎംഎഫ്ആർഐ

August 4, 2025
Next Post
നായ്ക്കള്‍ കടിച്ച നിലയില്‍; കുഞ്ഞിന്റെ മൃതദേഹം കണ്ടപ്പോള്‍ അസ്വാഭാവികത, മാതാപിതാക്കള്‍ പിടിയില്‍

നായ്ക്കള്‍ കടിച്ച നിലയില്‍; കുഞ്ഞിന്റെ മൃതദേഹം കണ്ടപ്പോള്‍ അസ്വാഭാവികത, മാതാപിതാക്കള്‍ പിടിയില്‍

Recent News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ‍് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ‍് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 5, 2025
അതുല്യ നടന്‍ പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു.

അതുല്യ നടന്‍ പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു.

August 5, 2025
ചേർത്തലയിലെ തിരോധാന കേസുകൾ; കണ്ടെത്തിയത് 64 അസ്ഥിക്കഷ്ണങ്ങൾ; ഇന്നും തെളിവെടുപ്പ് തുടരും

ചേർത്തലയിലെ തിരോധാന കേസുകൾ; കണ്ടെത്തിയത് 64 അസ്ഥിക്കഷ്ണങ്ങൾ; ഇന്നും തെളിവെടുപ്പ് തുടരും

August 5, 2025
വെളിയങ്കോട് ക്വോട്ടേഷൻ സംഘത്തിൻ്റെ അക്രമം,പ്രധാന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ’പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ ഷെമീര്‍

വെളിയങ്കോട് ക്വോട്ടേഷൻ സംഘത്തിൻ്റെ അക്രമം,പ്രധാന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ’പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ ഷെമീര്‍

August 4, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025