• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അർജന്റീന ഒക്ടോബറിൽ കേരളത്തിലെത്തും, കരാറൊപ്പിട്ട് എച്ച്എസ്ബിസി; ലയണൽ‌ മെസി വരും

cntv team by cntv team
March 26, 2025
in Kerala, Sports
A A
അർജന്റീന ഒക്ടോബറിൽ കേരളത്തിലെത്തും, കരാറൊപ്പിട്ട് എച്ച്എസ്ബിസി; ലയണൽ‌ മെസി വരും
0
SHARES
111
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും അർജന്റീന ടീമും ഈ ‌വർഷം ഒക്ടോബറിൽ കേരളത്തിലെത്തും. പ്രദർശന ഫുട്ബോൾ മത്സരത്തിൽ കളിക്കാനായാണ് അർജന്റീന ടീം 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറിൽ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്‌പോൺസർമാരായ എച്ച് എസ് ബി സി അറിയിച്ചു. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല. ഒക്ടോബർ 25ന് മെസിയും സംഘവും കേരളത്തിലെത്തുമെന്ന് നേരത്തെ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. ഏഴുദിവസം മെസി കേരളത്തിലുണ്ടാകുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.നേരത്തെ തീരുമാനിച്ച സൗഹൃദമത്സരത്തിന് പുറമെ മെസി പൊതുപരിപാടിയിൽ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മെസിയുമായി സംവദിക്കാനുള്ള അവസരം ആരാധകർക്ക് ഒരുക്കാനും അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളും അബ്ദുറഹിമാനും തമ്മിലുള്ള ചർച്ചയിൽ ധാരണയായിട്ടുണ്ട്.ഖത്തർ ലോകകപ്പിൽ കിരീടമുയർത്തിയ അർജന്റീന ഫുട്ബോൾ ടീം ഇന്ത്യയിൽ സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ അസോസിയേഷൻ ഈ ക്ഷണം നിരാകരിച്ചു. ഇതറിഞ്ഞ കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് അർജന്റീന ഫുട്ബാൾ അസോസിയേഷന് കത്തയച്ചിരുന്നു. പിന്നാലെ ക്ഷണം സ്വീകരിച്ച് ഇമെയിലും മറുപടി ലഭിച്ചു. 2011ൽ മെസി ഉൾപ്പെടുന്ന അർജന്റീനയുടെ ടീം കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കളിച്ചിട്ടുണ്ട്. വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ ലയണൽ മെസിയായിരുന്നു അർജന്റീനയുടെ ക്യാപ്ടൻ.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
1
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
3
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
270
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
96
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
116
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
4
Next Post
സംയുക്ത ഈദ് ഗാഹ് പെരുന്നാള്‍ ദിനത്തില്‍ വളയംകുളത്ത്‌ നടക്കും

സംയുക്ത ഈദ് ഗാഹ് പെരുന്നാള്‍ ദിനത്തില്‍ വളയംകുളത്ത്‌ നടക്കും

Recent News

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
1
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
3
പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
38
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
61
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025