• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ബ്രസീലിനെ ഗോള്‍മഴയില്‍ മുക്കി; രാജകീയമായി അര്‍ജന്റീന ലോകകപ്പ് വേദിയിലേക്ക്‌

cntv team by cntv team
March 26, 2025
in Sports
A A
ബ്രസീലിനെ ഗോള്‍മഴയില്‍ മുക്കി; രാജകീയമായി അര്‍ജന്റീന ലോകകപ്പ് വേദിയിലേക്ക്‌
0
SHARES
169
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചിരവൈരികളായ ബ്രസീലിനെ തകർത്ത് 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് ബ്രസീലിനെ അർജന്റീന തകർത്തെറിഞ്ഞത്. ആദ്യപകുതിയിൽ ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റർ എന്നിവരും രണ്ടാം പകുതിയിൽ ജൂലിയാനോ സിമിയോണിയും ആതിഥേയർക്കു വേണ്ടി ഗോളുകൾ നേടിയപ്പോൾ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത് മാത്യുസ് കുഞ്ഞയാണ്.ഫിഫ ലോകകപ്പിന്റെ തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടിലാണ് ചിരവൈരികളായ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ എത്തിയത്. സൂപ്പർ താരം ലയണൽ‌ മെസ്സി ഇല്ലാതെ ഇറങ്ങിയിട്ടുപോലും ഏകപക്ഷീയമെന്ന് പറയാവുന്ന മത്സരമാണ് അര്‍ജന്റീന കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ നാല് മിനിറ്റിനുള്ളില്‍ തന്നെ അര്‍ജന്റീന ലീഡ് നേടുകയായിരുന്നു. അതിനുശേഷം മത്സരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ആൽബിസെലസ്റ്റുകൾ ഏറ്റെടുക്കുകയായിരുന്നു.നാലാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസ് ആണ് അര്‍ജന്റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ അർജന്റീന ലീ​ഡ് ഇരട്ടിയാക്കി. പിന്നാലെ 27-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞയിലൂടെ ബ്രസീല്‍ ഒരുഗോള്‍ മടക്കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപായി 37-ാം മിനിറ്റില്‍ അലെക്‌സിസ് മാക് അലിസ്റ്റര്‍ അര്‍ജന്റീനയുടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. രണ്ടാ പകുതിയിൽ 71-ാം മിനിറ്റില്‍ ജുലിയാനോ സിമിയോനെ കൂടെ ​ഗോൾ നേടിയതോടെ അർജന്റീന 4-1ന്റെ വിജയം ഉറപ്പിച്ചു.അതേസമയം ബ്രസീലിനെതിരായ മത്സരം അവസാനിക്കുന്നതിന് മുൻപേ അർജന്റീന ലോകകപ്പിന് യോ​ഗ്യത നേടിയിരുന്നു. ഉറു​ഗ്വേ-ബൊളീവിയ ലോകകപ്പ് യോ​ഗ്യതാ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോ​ഗ്യത നേടിയത്.

Related Posts

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
24
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
34
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
82
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
30
Next Post
പാണ്ടിക്കാട് ഉത്സവത്തിനിടെ വെടിവെപ്പ്‌; 3 പേർ കൂടി അറസ്റ്റിൽ

പാണ്ടിക്കാട് ഉത്സവത്തിനിടെ വെടിവെപ്പ്‌; 3 പേർ കൂടി അറസ്റ്റിൽ

Recent News

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
0
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
0
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മൂന്നുപേർക്ക് പുതുജീവനായി പതിനാറുകാരൻ ആദില്‍

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മൂന്നുപേർക്ക് പുതുജീവനായി പതിനാറുകാരൻ ആദില്‍

August 25, 2026
0
ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025